/sathyam/media/media_files/2026/02/01/v-2026-02-01-05-21-49.jpg)
2026 ഫെഡറൽ ബജറ്റ് കൃത്യ സമയത്തു പാസാക്കാൻ കഴിയാത്തതിനാൽ യുഎസ് സർക്കാർ വെള്ളിയാഴ്ച്ച അർധരാത്രി ഭാഗികമായി അടച്ചു പൂട്ടി. അടുത്തയാഴ്ച്ച ആദ്യം സെനറ്റ് പാസാക്കിയ ബിൽ യുഎസ് ഹൗസ് അടുത്തയാഴ്ച്ച ആദ്യം അംഗീകരിച്ചാൽ മാത്രമേ സർക്കാർ പൂർണമായി തുറക്കാൻ കഴിയൂ.
മിനിയപോളിസിൽ രണ്ടു പ്രകടനക്കാരെ ഫെഡറൽ ഏജന്റുമാർ വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ചു ഹോംലാൻഡ് സെക്യൂരിറ്റിക്കുള്ള ബജറ്റ് അംഗീകരിക്കില്ലെന്ന ഡെമോക്രാറ്റുകളുടെ നിലപാടാണ് പ്രതിസന്ധിക്കു കാരണം. ഡി എച് എസിന്റെ അമിതാധികാരത്തിനു നിയന്ത്രണം വേണമെന്ന അവരുടെ ആവശ്യം ചർച്ച ചെയ്തു ഒത്തുതീർപ്പിലെത്താൻ പ്രസിഡന്റ് ട്രംപിനോ റിപ്പബ്ലിക്കൻ പാർട്ടിക്കോ കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പ്രതിരോധം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളെ അടച്ചുപൂട്ടൽ ബാധിക്കും. ഫെഡറൽ വകുപ്പുകളിൽ മുക്കാൽ ഭാഗത്തിന്റെയും പ്രവർത്തനം സ്തംഭിച്ചു.
"ലഹരി കടത്തുകാരെയും കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നവരെയും മനുഷ്യക്കടത്തുകാരെയും പിടികൂടുന്നതിനു പകരം വിലയേറിയ വിഭവങ്ങൾ ഷിക്കാഗോയിലും മിനിയപോളിസിലും സമാധാനപരമായി സമരം ചെയ്യുന്നവരെ വേട്ടയാടാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്," ഡെമോക്രാറ്റിക് ചീഫ് വിപ് സെനറ്റർ ഡിക്ക് ഡർബിൻ പറഞ്ഞു. "അമേരിക്കക്കാരുടെ സുരക്ഷ കുറയ്ക്കുകയാണ് അവർ ചെയ്യുന്നത്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us