കലിഫോർണിയയുടെ ഇലക്ട്രിക്ക് കാർ പദ്ധതി യുഎസ് ഹൗസ് തടഞ്ഞു; ശുദ്ധവായു രാഷ്ട്രീയ ആയുധമാക്കേണ്ട കാര്യമില്ലെന്നു ന്യൂസം

New Update
Gfghvt

കലിഫോർണിയയിൽ 2035 കഴിഞ്ഞാൽ വിൽക്കുന്ന വാഹനങ്ങളിൽ 80% ഇലക്ട്രിക്ക് ആയിരിക്കണമെന്ന നിയമം യുഎസ് ഹൗസ് തടഞ്ഞു. ഈ നിയമം 11 സംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കെ കാലിഫോർണിയക്കു എതിരെ മാത്രം റിപ്പബ്ലിക്കൻ നിയന്ത്രണമുള്ള ഹൗസ് നീക്കം നടത്തിയതിനെ ഡെമോക്രാറ്റിക്‌ ഗവർണർ കെവിൻ ന്യൂസം ശക്തമായി വിമർശിച്ചു.  

Advertisment

വ്യാഴാഴ്ചയാണ് ഹൗസ് വോട്ടെടുപ്പ് നടത്തിയത്. ബൈഡൻ ഭരണകൂടം കലിഫോർണിയക്കു ഡിസംബറിൽ നൽകിയ അനുമതി അവർ റദ്ദാക്കി. ബൈഡന്റെ എല്ലാ നടപടികളും റദ്ദാക്കുക എന്ന നയം ട്രംപ് തുടരുന്നു.

പ്രമുഖ കാർ കമ്പനികൾ കലിഫോർണിയ കൊണ്ടുവന്ന കർശന വ്യവസ്ഥകളെ എതിർത്തിരുന്നു.

മലിനീകരണം ഇല്ലാതെ കലിഫോർണിയയിൽ വാഹനങ്ങൾ ഉപയോഗിക്കാനുള്ള ശ്രമമാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ഹൗസ് തടഞ്ഞതെന്നു ന്യൂസം ചൂണ്ടിക്കാട്ടി.

"ശുദ്ധവായു രാഷ്ട്രീയ ആയുധമാക്കേണ്ട കാര്യമില്ല," റിപ്പബ്ലിക്കൻ പ്രസിഡന്റുമാരെ കൂടി ഓർമിച്ചു ന്യൂസം പറഞ്ഞു. "റിച്ചാർഡ്‌ നിക്സണും റൊണാൾഡ്‌ റെയ്‌ഗനും ശുദ്ധവായു ഉപയോഗിക്കാൻ പതിറ്റാണ്ടുകൾക്കു മുൻപ് സൗകര്യം ഉണ്ടാക്കി തന്നിരുന്നു."

കലിഫോർണിയയുടെ ക്ളീൻ എയർ ആക്ട് നിക്സൻറെ ഭരണകാലത്തു ഉണ്ടാക്കിയതാണ്. അന്ന് കലിഫോർണിയ ഗവർണർ റെയ്ഗൻ ആയിരുന്നു. അദ്ദേഹമാണ് കലിഫോർണിയ എയർ റിസോഴ്സസ് ബോർഡ് ഉണ്ടാക്കിയത്.

ആ ബോർഡ് കൊണ്ടുവന്ന ചട്ടങ്ങളാണ് പിന്നീട് 11 സംസ്ഥാനങ്ങൾ സ്വീകരിച്ചതെന്നും ന്യൂസം ചൂണ്ടിക്കാട്ടി. ന്യൂ യോർക്ക്, മാസച്യുസെറ്റ്സ്, ഒറിഗൺ എന്നിങ്ങനെ വാഹനങ്ങൾക്കു ഗണ്യമായ വില്പനയുള്ള സംസ്ഥാനങ്ങൾ.

"ഞങ്ങളുടെ ശുദ്ധവായു പദ്ധതി കലിഫോര്ണിയയിലെ ജനങ്ങളുടെ അവകാശമാണ്. അതിനു വേണ്ടി ഞങ്ങൾ പൊരുതും," ന്യൂസം അടിവരയിട്ടു പറഞ്ഞു.