/sathyam/media/media_files/2026/01/14/d-2026-01-14-04-42-56.jpg)
വാഷിങ്‌ടൻ ഡി.സി: 'സെക്സ്റ്റോർഷൻ’ കുറ്റകരമാക്കുന്ന നിയമത്തിന് യുഎസ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കി. ‘കോംബാറ്റിങ് ഓൺലൈൻ പ്രെഡേറ്റേഴ്സ് ആക്ട്’ എന്ന പേരിൽ റിപ്പബ്ലിക്കൻ പ്രതിനിധി ലോറൽ ലീ ആണ് ബിൽ അവതരിപ്പിച്ചത്. ഐക്യകണ്ഠേനയാണ് സഭ ഈ ബിൽ പാസാക്കിയത്.
വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങളോ വിഡിയോകളോ കൈക്കലാക്കി, അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണമോ ലൈംഗിക താല്പര്യങ്ങളോ ആവശ്യപ്പെടുന്നതാണ് സെക്സ്റ്റോർഷൻ. നിലവിൽ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെങ്കിലും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഫെഡറൽ നിയമപ്രകാരം കുറ്റകമായിരുന്നില്ല. പുതിയ നിയമം ഈ പോരായ്മ പരിഹരിക്കും.
2022ൽ 10,731 സെക്സ്റ്റോർഷൻ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2023ൽ അത് 26,718 ആയി വർധിച്ചുവെന്ന് നാഷനൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ ചൂണ്ടിക്കാട്ടുന്നു.
കൗമാരക്കാരായ ആൺകുട്ടികളാണ് ഇത്തരം കെണികളിൽ കൂടുതലായി വീഴുന്നതെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകുന്നു. വെസ്റ്റ് വെർജീനിയയിലെ കൗമാരക്കാരൻ ബ്രൈസ് ടേറ്റിന്റെ ആത്മഹത്യ ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിരുന്നു. ജനപ്രതിനിധി സഭ പാസാക്കിയ ഈ ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us