/sathyam/media/media_files/2026/02/28/f-2026-02-28-02-54-31.jpg)
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും പുതുക്കിയ ഊർജ്ജ സഹകരണത്തിന് വലിയ തിരിച്ചടി. യുഎസ് കൊമേഴ്സ് വകുപ്പ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകൾക്കും പാനലുകൾക്കും 125.87% പ്രാഥമിക കൗണ്ടർവെയിലിംഗ് തീരുവ ചുമത്തി.
അമേരിക്കൻ സോളാർ നിർമ്മാണ-വ്യാപാര കൂട്ടായ്മ സമർപ്പിച്ച ഹർജിക്കു പിന്നാലെയാണ് ഈ നടപടി. പ്രമുഖ കമ്പനികൾ ഉൾപ്പെട്ട ഈ കൂട്ടായ്മ, ഇന്ത്യൻ കയറ്റുമതിക്കാർ അന്യായ സബ്‌സിഡികൾ ഉപയോഗിച്ച് അമേരിക്കൻ നിർമ്മാതാക്കളെ വിലക്കുറവ് കാണിച്ച് മറികടക്കുകയാണെന്ന് ആരോപിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് തീരുവ ചുമത്തിയതെന്ന സുപ്രീം കോടതിക്കു ശേഷം വ്യാപാര അന്യായങ്ങൾ കാട്ടുന്ന രാജ്യങ്ങൾക്കു അധിക തീരുവ ചുമത്താൻ കഴിയുമെന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഉൽപ്പാദന ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ അമേരിക്കയിൽ വിറ്റിട്ടുണ്ടോ എന്ന് കൊമേഴ്സ് വകുപ്പ് അന്വേഷണം നടത്തുകയാണ്.
അത് സ്ഥിരീകരിക്കപ്പെട്ടാൽ നിലവിലെ 125.87% തീരുവയ്ക്ക് പുറമേ ആന്റി-ഡമ്പിംഗ് തീരുവകളും ചുമത്താൻ സാധ്യതയുണ്ട്. ഇന്തോനേഷ്യയ്ക്ക് 104.38 ശതമാനവും ലാവോസിന് 80.67 ശതമാനവുമാണ് നിശ്ചയിച്ച സബ്സിഡി നിരക്ക്.ഇന്ത്യയ്ക്കാണ് ഏറ്റവും ഉയർന്ന നിരക്ക്.
വാർത്ത പുറത്തുവന്നതോടെ ഇന്ത്യയിലെ പുതുക്കിയ ഊർജ്ജ മേഖലയിലെ ഓഹരി വിപണിയിൽ ശക്തമായ ഇടിവ് ഉണ്ടായി. വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനത്തിൽ അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്.
ഇന്ത്യയുടെ സോളാർ കയറ്റുമതി മേഖലയ്ക്ക് ഇത് വലിയ ആഘാതമാകുമെന്നാണ് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us