/sathyam/media/media_files/2025/12/06/f-2025-12-06-04-36-59.jpg)
വാഷിങ്ടണ്‍: ക്റൈസ്തവ വിരുദ്ധ അക്രമം ആരോപിച്ച് നൈജീരിയക്കാര്‍ക്ക് വിസാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎസ് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. അതേസമയം രാജ്യത്തെ സങ്കീര്‍ണമായ സുരക്ഷാ അന്തരീക്ഷത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും ഒരു പോലെ വംശഹത്യ ചെയ്യപ്പെടുന്നുണ്ടെന്ന് ഒരു നൈജീരിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നൈജീരിയയിലും അതിനപ്പുറത്തും തീവ്ര ഇസ്ളാമിക ഭീകരര്‍, ഫുലാനി വംശീയ മിലിഷ്യകള്‍, മറ്റ് അക്രമകാരികള്‍ എന്നിവര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും മറുപടിയായി ട്രംപ് ഭരണകൂടം നിര്‍ണായക നടപടി സ്വീകരിക്കുന്നുണ്ടെന്ന് സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഈ നയം നൈജീരിയയ്ക്കും മറ്റ് ഏതൊരു സര്‍ക്കാരുകള്‍ക്കും മത സ്വാതന്ത്ര്യ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും ബാധകമാകുമെന്നും റൂബിയോ പ്രസ്താവിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം തീവ്രവാദികള്‍ ക്റൈസ്തവരെ കൊല്ലുന്നത് തടഞ്ഞില്ലെങ്കില്‍ നൈജീരിയയിലേക്ക് യുഎസ് സൈന്യത്തെ അയയ്ക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സംഭവം.
ക്രിസ്ത്യാനികളുടെ കൊലപാതകങ്ങളില്‍ നൈജീരിയയെ പ്രത്യേക ആശങ്കാ ജനകമായ രാജ്യം ആയി ട്രംപ് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തെ ക്റൈസ്തവ വംശഹത്യ എന്നും വിശേഷിപ്പിച്ചു. നൈജീരിയയിലെ ആക്രമണങ്ങള്‍ മത വിശ്വാസത്തെക്കാള്‍ ക്രിമിനല്‍ ലക്ഷ്യങ്ങള്‍, ഭൂമി തര്‍ക്കങ്ങള്‍, വിഭവ മത്സരം എന്നിവ മൂലമാണെന്ന് വാദിച്ചു കൊണ്ട് നൈജീരിയന്‍ അധികാരികള്‍ അവകാശങ്ങള്‍ നിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us