വിസയും ഇംഗ്ലീഷും കൊമേർഷ്യൽ ട്രക്ക് ഡ്രൈവർ ലൈസൻസിനു നിർബന്ധമാക്കി അമേരിക്ക

New Update
B

കൊമേർഷ്യൽ ട്രക്ക് ഡ്രൈവർ ലൈസൻസ് ആവശ്യമുള്ള വിദേശീയർക്കു ട്രംപ് ഭരണകൂടം വിസയും ഇംഗ്ലീഷ് പരിജ്ഞാനവും നിർബന്ധമാക്കി. എച്-2എ, എച്-2ബി, ഇ-2 നോൺ-ഇമിഗ്രന്റ് വിസകളിൽ ഏതെങ്കിലും ഉള്ളവർക്കു മാത്രമേ ഇനി ലൈസൻസിന് അപേക്ഷിക്കാനാവൂ.

Advertisment

2025ൽ ഉണ്ടായ മാരകമായ അപകടങ്ങളിൽ 17 എണ്ണമെങ്കിലും ലൈസൻസ് ഉണ്ടെങ്കിലും യോഗ്യതയില്ലാത്ത വിദേശീയർ വാഹനം ഓടിച്ചതു കൊണ്ട് ഉണ്ടായതാണെന്നു ഫെഡറൽ മോട്ടർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറഞ്ഞു. മുപ്പതിലധികം സ്റ്റേറ്റുകൾ ഇത്തരത്തിൽ ലൈസൻസ് കൊടുത്തെന്നും അവർ ആരോപിച്ചു.

അടുത്ത കാലത്തുണ്ടായ വൻ വാഹന അപകടങ്ങളിൽ ഇന്ത്യക്കാരായ ഡ്രൈവർമാർ ആണ് ഉൾപെട്ടിരുന്നത്. അവർ നിയമവിരുദ്ധമായി ലൈസൻസ് ലഭിച്ചവരാണ്.

എംപ്ലോയ്മെന്റ് ഓതറൈസേഷൻ ലൈസൻസിന് രേഖകൾ (ഇ എ ഡി) ഉള്ളവർക്ക് അപേക്ഷിക്കാവുന്ന സംവിധാനം ഇനി ഉണ്ടാവില്ല.

പൗരന്മാരല്ലത്തവർക്കു ഈ സൗകര്യം ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നു. അഭയാർഥികൾ, ഡാക്ക നിയമത്തിൽ പെട്ടവർ, താത്കാലിക സംരക്ഷണമുള്ള വിദേശീയർ എന്നിങ്ങനെയുള്ളവർക്കു ഈ സൗകര്യം ലഭിച്ചിരുന്നു. ഇ എ ഡി ഇനി ലൈസൻസിനു പരിഗണിക്കില്ല.

Advertisment