/sathyam/media/media_files/2025/07/29/bbvgv-2025-07-29-04-35-56.jpg)
യുഎസ് നോൺ-ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവരിൽ ഒട്ടു മിക്കവരും സെപ്റ്റംബർ 2 മുതൽ നേരിട്ട് ഇന്റർവ്യൂവിനു ഹാജരാവണം. 14 വയസിൽ കുറഞ്ഞവർക്കും 79 കഴിഞ്ഞവർക്കും പുതിയ ചട്ടം ബാധകമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ജൂലൈ 25നു അറിയിച്ചു.
വിസ വെയ്വർ മാർഗ നിർദേശങ്ങൾ പുതുക്കിയ ഡിപ്പാർട്മെന്റ്, യോഗ്യതകളും കുറച്ചു. വിസ ഒഴിവാക്കാൻ അനുവാദമുളള ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി. ബി1, ബി2 വിസകൾ പുതുക്കാൻ നിയന്ത്രണങ്ങളും കൂടി.
ഹൃസ്വകാല യാത്രാ വിസയ്ക്കും ബിസിനസ് വിസയ്ക്കും കൂടുതൽ കർശനമായ പരിശോധന വരുന്നു. മുൻപ് വെയ്‌വർ ലഭിച്ചിരുന്ന വിഭാഗങ്ങൾക്കു കൂടി അത് ബാധകമാണ്.
ഫെബ്രുവരി 18നു അനുവദിച്ച വെയ്‌വർ ചട്ടങ്ങൾ ഇതോടെ ഇല്ലാതായി. ഇനി അനുവാദമുള്ള വിഭാഗങ്ങൾ ഇവ മാത്രം: ഡിപ്ലോമാറ്റിക്, ഒഫിഷ്യൽ വിസ അപേക്ഷകൾ, എ-1, എ-2, സി-3 (ഒഫിഷ്യൽസിന്റെ അറ്റൻഡർമാർ, വീട്ടുജോലിക്കാർ, വ്യക്തിപര ജോലിക്കാർ എന്നിവർ ഒഴിവാണ്) ജി-1, ജി-2, ജി-3, ജി-4, നേറ്റോ 1 മുതൽ 6 വരെ, ടെക്റോ ഇ 1.
അതിർത്തിയിൽ ബി1, ബി2 ഫുൾ വാലിഡിറ്റി വിസിറ്റർ വിസകൾ പുതുക്കുന്നവർക്കു ഒഴിവു കിട്ടും. അത് വ്യവസ്ഥകൾക്ക് വിധേയമാണ്.