/sathyam/media/media_files/2025/08/18/bbbvv-2025-08-18-03-53-58.jpg)
ഇന്ത്യയുമായി ഓഗസ്റ്റ് 25നു പുനരാരംഭിക്കാനിരുന്ന വ്യാപാര ചർച്ചകൾ മാറ്റി വച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ ശനിയാഴ്ച്ച പറഞ്ഞു.
യുഎസ് ട്രേഡ് അസിസ്റ്റന്റ് റെപ്രെസെന്ററ്റീവ് ബ്രെണ്ടൻ ലിഞ്ച് നയിക്കുന്ന സംഘം 25-29നു ഡൽഹിയിൽ ചർച്ച വച്ചിരുന്നു. ഉഭയകക്ഷി വ്യാപാര കരാറിന് (ബി ടി എ) അഞ്ചു വട്ടം ചർച്ച കഴിഞ്ഞെങ്കിലും യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്നു എന്നതിന്റെ പേരിൽ ഇന്ത്യയുടെ മേൽ പ്രസിഡന്റ് ട്രംപ് 25% അധിക തീരുവ ചുമത്തിയതോടെ ഇരു രാജ്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനു അയവ് വരുത്താൻ ചർച്ചകൾ സഹായിക്കും എന്നു കരുതപ്പെട്ടിരുന്നു.
യുഎസ് ക്ഷീര-കാർഷിക ഉത്പന്നങ്ങൾ തീരുവ കൂടാതെ ഇറക്കുമതി ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം ഇന്ത്യ സ്വീകരിക്കാത്തതാണ് പ്രധാന തർക്കം. കർഷകരെ വെള്ളത്തിലാക്കുന്ന ആ വ്യവസ്ഥ സ്വീകരിക്കാൻ ഇന്ത്യക്കാവില്ല.
ബി ടി എ ഒന്നാം ഘട്ടം സെപ്റ്റംബർ-ഒക്ടോബറിൽ പ്രതീക്ഷിച്ചിരുന്നു. ഏപ്രിൽ-ജൂലൈയിൽ ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള കയറ്റുമതി 21.64% വർധിച്ചു $33.53 ബില്യണിൽ എത്തി. യുഎസിൽ നിന്നുള്ള ഇറക്കുമതിയും കൂടി: 12.33% അഥവാ $17.41 ബില്യൺ.