വാഷിങ്ടണ്‍: വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ ചൈന സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച് അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി ഫോണ്‍ സംഭാഷണം നടത്തിയ ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
നല്ലൊരു സംഭാഷണമായിരുന്നു അതെന്നും വൈറ്റ് ഹൗസിലേയ്ക്ക് ഷി ജിന്‍പിങ്ങിനെ ക്ഷണിച്ചതായും ട്രംപ് പറഞ്ഞു. താരിഫ് യുദ്ധം നിലനില്‍ക്കെ തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണമാണിത്. വൈറ്റ് ഹൗസാണ് ഈ സംഭാഷണത്തിന് മുന്‍കൈ എടുത്തത് എന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വാദം