‘അമേരിക്കൻ പാരസെറ്റമോളിന്റെ’ മൂവായിരം കുപ്പികൾ തിരിച്ചുവിളിച്ച് യുഎസ്

New Update
Bzbb

ന്യൂയോർക്ക്: ‘കേടായ കണ്ടെയ്‌നർ’ കണ്ടെത്തിയതിനെ തുടർന്ന് ടൈലനോൾ മരുന്നിന്റെ ഏകദേശം 3,000 കുപ്പികൾ രാജ്യവ്യാപകമായി തിരിച്ചുവിളിക്കാൻ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദേശം നൽകി. ക്ലാസ് II വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് മരുന്ന് തിരിച്ചുവിളിച്ചിരിക്കുന്നത്. കൊളറാഡോ, ഇലിനോയ്, ഒഹായോ, ഇൻഡ്യാന എന്നീ സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത മരുന്നാണ് തിരിച്ചുവിളിച്ചത്.

Advertisment

ടൈലനോളിലെ പ്രധാന ഘടകമായ അസറ്റാമിനോഫെൻ (അസെറ്റമിനോഫൻ) എന്ന മരുന്നും പാരസെറ്റമോൾ (പാരസെറ്റമോൾ) എന്ന മരുന്നും ഒന്നു തന്നെയാണ്. രാസപരമായി C8H9NO2 എന്ന ഫോർമുലയുള്ള ഈ മരുന്ന് അമേരിക്കയിലും ജപ്പാനിലും അസറ്റാമിനോഫെൻ (ടൈലനോൾ) എന്നും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പാരസെറ്റമോൾ (പാനഡോൾ) എന്നുമാണ് അറിയപ്പെടുന്നത്.

Advertisment