കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്ന് തിരികെ വിളിച്ച് യുഎസ്

New Update
Vgb

വാഷിങ്‌ടൻ ഡി സി: കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന എറ്റോർത്തവസ്താറ്റിൻ കാൽസ്യം ടാബ്ലെറ്റുകളുടെ 140,000ത്തിലധികം ബോട്ടിലുകൾ തിരിച്ചുവിളിച്ചതായി അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു. പ്രമുഖ ബ്രാൻഡായ ലിപിറ്റോറിന്റെ (ലിപിറ്റർ) ജനറിക് ഉൽപന്നമായ ഈ മരുന്ന് സ്റ്റാറ്റിൻ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. എറ്റോർത്തവസ്താറ്റിൻ കാൽസ്യം ടാബ്ലെറ്റുകളുടെ 10എംജി, 20എംജി, 40എംജി, 80എംജി ഡോസുകളിലുള്ളവയും വിവിധ ലോട്ടുകളും എക്സ്പയറേഷൻ തീയതികളിലുള്ളവയും തിരിച്ചുവിളിച്ചിട്ടുണ്ട്. 

Advertisment

‘ക്ലാസ് II റിസ്ക് ലെവൽ’ ആണ് ഈ മരുന്നിന് നൽകിയിരിക്കുന്നത്. അതായത്, ഇത് ഉപയോഗിക്കുന്നവർക്ക് താൽക്കാലികമായതോ ചികിത്സിച്ചുകൊണ്ട് മാറ്റാൻ കഴിയുന്നതോ ആയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ മരുന്നിന്റെ ഏതെങ്കിലും ബോട്ടിൽ നിങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് കണ്ടെത്തിയാൽ, ഉടൻ തന്നെ അതിന്റെ ഉപയോഗം നിർത്തണം.

എത്രയും പെട്ടെന്ന് നിങ്ങളുടെ ഫാർമസിയെ ബന്ധപ്പെട്ട് മരുന്ന് മാറ്റി വാങ്ങുകയോ പണം തിരികെ നേടുകയോ ചെയ്യണമെന്നും ഫോൺ വിളിച്ച് സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കണമെന്നും എഫ്ഡിഎ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment