പാസ്പോർട്ട്, വിസ എന്നിവ അപേക്ഷകർ നേരിട്ടു തന്നെ വാങ്ങണമെന്നു യുഎസ് ചട്ടം

New Update
Nbbvv

ഇന്ത്യയിൽ പാസ്പോർട്ട്, വിസ എന്നിവ അപേക്ഷകർ എംബസിയിൽ നിന്നോ കോൺസലെറ്റിൽ നിന്നോ നേരിട്ടു തന്നെ സ്വീകരിക്കണമെന്ന ചട്ടം ഓഗസ്റ്റ് 1 മുതൽ നിലവിൽ വന്നതായി യുഎസ് അധികൃതർ അറിയിച്ചു. ഈ രേഖകൾക്കു അപേക്ഷിക്കുന്നവർ ഇനി മറ്റൊരാൾ വഴി വാങ്ങാൻ പാടില്ല.

Advertisment

പാസ്‌പോർട്ടും ബന്ധപ്പെട്ട രേഖകളും കൂടുതൽ സുരക്ഷിതമാക്കാനാണ് ഈ ചട്ടം കൊണ്ടുവന്നതെന്ന് അവർ വ്യക്തമാക്കി.

അപേക്ഷകർ 18 വയസിൽ താഴെ പ്രായമുള്ളവർ ആണെങ്കിൽ മാതാപിതാക്കൾക്കോ നിയമപരമായ അധികാരമുള്ള രക്ഷിതാവിനോ ഇവ വാങ്ങാം. മാതാപിതാക്കൾ ഇരുവരും ഒപ്പിട്ട സമ്മതം നൽകുന്ന കത്ത് ഹാജരാക്കണം. ഇന്ത്യ ഗവൺമെന്റ് നൽകിയ അവരുടെ ഫോട്ടോ വച്ച ഐ ഡിയുടെ വ്യക്തമായ ഫോട്ടോ കോപ്പിയും വേണം. സ്കാൻ ചെയ്തതോ ഇമെയിൽ ചെയ്തതോ ആയ കത്തുകൾ സ്വീകരിക്കില്ല.

ബെർത്ത് സർട്ടിഫിക്കറ്റ്, സ്കൂൾ ഐ ഡി കാർഡ് എന്നിവ പ്രായപൂർത്തി ആവാത്ത കുട്ടികൾക്കു വേണ്ടി ഉപയോഗിക്കാം.

അപേക്ഷകർക്ക് പാസ്‌പോർട്ടുകൾ വീടുകളിൽ എത്തിച്ചു നൽകാൻ 1,200 രൂപയാണ് ഒരാൾക്കുള്ള ഫീസ്.

Advertisment