കനേഡിയൻ ജഡ്ജിക്കെതിരായ യുഎസ് ഉപരോധം: ഫെഡറൽ സർക്കാർ മൗനം പാലിക്കുന്നതിൽ പ്രതിഷേധം

New Update
Gggvg

ഓട്ടവ: കനേഡിയൻ ജഡ്മിക്ക് ഉപരോധം ഏർപ്പെടുത്തിയ അമേരിക്കൻ നിലപാടിനെതിരെ കാനഡ മൗനം പാലിക്കുന്നതിൽ പ്രതിഷേധമറിയിച്ച് നിയമവിദഗ്ഗർ രംഗത്ത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജി കിംബർലി പ്രോസ്റ്റിനാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

Advertisment

 അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരെക്കുറിച്ചുള്ള അന്വേഷണത്തിന് അനുമതി നൽകിയതിനാണ് ഈ നടപടി. ട്രംപിനെ പ്രീണിപ്പിക്കാൻ കാനഡ അന്താരാഷ്ട്ര നിയമത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയിൽനിന്ന് പിന്നോട്ട് പോവുകയാണെന്ന് ഫ്രേസർ വാലി യൂണിവേഴ്സിറ്റി പ്രൊഫസർ മാർക്ക് കെർസ്റ്റൺ ആരോപിച്ചു.

കിംബർലി പ്രോസ്റ്റിന്റെ പേരിൽ അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. കൂടാതെ കാനഡയിലെ സാമ്പത്തിക ഇടപാടുകൾക്ക് പോലും അവർക്ക് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും കെർസ്റ്റൺ ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ ഗാസ, വെസ്റ്റ് ബാങ്ക് പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ പേരിൽ ഫ്രാൻസ്, ഫിജി, സെനഗൽ എന്നിവിടങ്ങളിലെ പൗരന്മാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഈ നീക്കത്തെ ഫ്രാൻസ് ശക്തമായി അപലപിച്ചു.എന്നാൽ, ഈ നടപടിയിൽ കാനഡ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Advertisment