/sathyam/media/media_files/2025/10/26/dd-2025-10-26-04-28-16.jpg)
കൊളംബിയ പ്രസിഡന്റ് ഗുസ്‌താവോ പെട്രോയ്ക്കും കുടുംബത്തിനും എതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചു.യുഎസിലേക്ക് ലഹരി മരുന്ന് എത്തിക്കുന്നു എന്നതാണ്. ആരോപണം.
ലഹരി സംഘങ്ങൾക്കു വളർന്നു പന്തലിക്കാൻ പെട്രോയുടെ ഇടതുപക്ഷ ഭരണകൂടം സൗകര്യം നൽകിയെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു.പെട്രോ ലഹരി വ്യാപാരിയാണെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊളംബിയ മുട്ടുകുത്തുമെന്നു യുഎസ് സ്വപ്നം കാണേണ്ട എന്നു പെട്രോ പ്രതികരിച്ചു. പതിറ്റാണ്ടുകളോളം ലഹരി സംഘങ്ങൾക്കെതിരെ പൊരുതിയ ചരിത്രമാണ് തനിക്കുള്ളത്.
സെപ്റ്റംബർ 15നു കൊളംബിയയുടെ ബോട്ട് ആക്രമിച്ചു രണ്ടു പേരെ യുഎസ് സേന വധിച്ചത് പരാമർശിച്ചു പ്രസിഡന്റ് ട്രംപിനെ കഴിഞ്ഞ ദിവസം പെട്രോ 'കൊലയാളി' എന്നു വിളിച്ചിരുന്നു. ലഹരി കടത്തു ബോട്ടാണെന്നു ട്രംപ് പറയുമ്പോൾ പാവപ്പെട്ട മീൻ പിടിത്തക്കാർ ആണ് അതിൽ ഉണ്ടായിരുന്നതെന്നു പെട്രോ പറയുന്നു.
യുഎസ് നടപടി നവ കൊളോണിയലിസം ആണെന്നു വെനസ്വേല വിദേശകാര്യ വകുപ്പ് പറഞ്ഞു. ബലപ്രയോഗത്തിനുള്ള യുഎസ് ശ്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
അതേ സമയം, വെനസ്വേലയിൽ യുഎസ് ഭരണമുള്ള നിയന്ത്രണം കൊണ്ടുവരാൻ ട്രംപ് ശ്രമിക്കുന്നത് സൈന്യം തള്ളുന്നതായി പ്രതിരോധ മന്ത്രി വ്ലാഡിമിർ പദ്‌രിനോ ലോപസ് പറഞ്ഞു. "യുഎസ് താൽപര്യങ്ങൾക്കു മുന്നിൽ മുട്ടുകുത്തുന്ന ഗവൺമെന്റ് ഉണ്ടാവാൻ വെനസ്വേലൻ സൈന്യം അനുവദിക്കില്ല."
വെനസ്വേലയ്ക്കെതിരെ സൈനിക നടപടി എടുക്കുമെന്ന യുഎസ് ഭീഷണിയിൽ ബ്രസീൽ ആശങ്ക പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us