റഷ്യൻ എണ്ണ വാങ്ങിയാൽ യുഎസ് ഉപരോധം: സെനറ്റിൽ ബിൽ അവതരിപ്പിച്ചു

New Update
G

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ രണ്ടു പാർട്ടികളിലെയും സെനറ്റർമാർ ചേർന്ന് അവതരിപ്പിച്ചു. റഷ്യ യുക്രൈനു എതിരെ നടത്തുന്ന ആക്രമണങ്ങൾക്കു ആവശ്യമായ പണം തടയുക എന്നതാണ് ലക്‌ഷ്യം.

Advertisment

ഒഹായോവിൽ നിന്നുള്ള സെനറ്റർ ജോൺ ഹഡ് (റിപ്പബ്ലിക്കൻ), പെൻസിൽവേനിയയിൽ നിന്നുള്ള സെനറ്റർ ഡേവ് മക്കോർമിക് (റിപ്പബ്ലിക്കൻ), മാസച്യുസെറ്സിലെ സെനറ്റർ എലിസബത്ത് വാറൻ (ഡെമോക്രാറ്റ്), കൊളറാഡോ സെനറ്റർ ക്രിസ്റ്റഫർ കോൺസ് (ഡെമോക്രാറ്റ്) എന്നിവരാണ് അവതാരകർ.

ഹസ്റ്റഡ് പറഞ്ഞു: "റഷ്യൻ എണ്ണ വാങ്ങിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു ലോകത്തിനു വ്യക്തമായ സന്ദേശം അയക്കുകയാണ് ഞങ്ങൾ."

എണ്ണ ആവശ്യമുള്ളവർക്ക് അമേരിക്കയിൽ നിന്നു വാങ്ങാമെന്നു അദ്ദേഹം പറഞ്ഞു.

റഷ്യയുടെ മേൽ ഉപരോധം ഉണ്ടെങ്കിലും അവരുടെ എന്ന അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്നുണ്ടെന്നു സെനറ്റർമാർ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം വാങ്ങുന്നത് ഇന്ത്യ, ചൈന, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ്. പല യൂറോപ്യൻ രാജ്യങ്ങളും വാങ്ങുന്നുണ്ട്.

അതു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തടസ്സമാവുന്നു. അങ്ങിനെയുള്ള രാജ്യങ്ങൾക്കു യുഎസ് സമ്പദ് വ്യവസ്ഥയുമായി ബന്ധം സാധ്യമല്ലെന്നു വാറൻ ചൂണ്ടിക്കാട്ടി. "നമ്മൾ പുടിനെ തടഞ്ഞാൽ മാത്രമേ അദ്ദേഹം യുദ്ധം നിർത്തൂ."

Advertisment