/sathyam/media/media_files/2025/09/20/bvb-2025-09-20-05-37-42.jpg)
ഇറാനിൽ ഇന്ത്യയ്ക്കു പങ്കാളിത്തമുള്ള ചബാഹർ തുറമുഖ പദ്ധതിക്കു മേൽ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം ഇന്ത്യയ്ക്കു പ്രഹരമായി. "അതിന്റെ പ്രത്യാഘാതങ്ങൾ ഞങ്ങൾ പഠിക്കയാണ്," ഡൽഹിയിൽ വിദേശകാര്യ വകുപ്പ് വക പറഞ്ഞു.
2018ൽ ഉപരോധം യുഎസ് ഒഴിവാക്കിയിരുന്നു. ഇന്ത്യയ്ക്കു ഈ പദ്ധതിയിലുള്ള പങ്കാളിത്തം കണക്കിലെടുത്താണ് ഒഴിവ് നൽകിയത്. ആ തീരുമാനം ട്രംപ് ഭരണകൂടം റദ്ദാക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെടുന്നവർക്കു യുഎസ് പിഴ ചുമത്തുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.
ചബാഹർ തുറമുഖം വികസിപ്പിച്ചാൽ പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിൽ എത്താൻ ഇന്ത്യയ്ക്കു വഴി കിട്ടിയേനെ. മധ്യേഷ്യയിലേക്കും അതൊരു വ്യാപാര പാത ആയേനെ. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈന ഗ്വാഡർ തുറമുഖം വികസിപ്പിക്കുന്നതിന് ഇതൊരു ബദലും ആകുമായിരുന്നു.യൂ എസ് തീരുമാനം സെപ്റ്റംബർ 29 ന് നിലവിൽ വരും.
ഇന്ത്യയ്ക്കു $250 മില്യൺ ബന്ധമുളള പദ്ധതി പൂർത്തിയാവുമ്പോൾ അതിനെ സഹേദൻ നഗരത്തിലേക്കു നീളുന്ന 700 കിലോമീറ്റർ തീവണ്ടിപ്പാത കൊണ്ടു ബന്ധിപ്പിക്കാനും പദ്ധതി ഉണ്ടായിരുന്നു.