സെലെൻസ്കി മാപ്പ് പറയണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

author-image
പി പി ചെറിയാന്‍
Updated On
New Update
Vcfjnmjc

വാഷിങ്ടൻ: വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന് ശേഷം ചര്‍ച്ച ഉപേക്ഷിച്ച് പോയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സെലെൻസ്കി മാപ്പ് പറയണമെന്നാണ് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

"എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്ന ഒരു യോഗത്തിനായി ഞങ്ങളുടെ സമയം പാഴാക്കിയതിന് സെലെൻസ്കി ക്ഷമ പറയണം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സമാധാനത്തിനുള്ള സാധ്യതയുണ്ടെങ്കിൽ, അത് 1 ശതമാനം സാധ്യതയാണെങ്കിലും, അതിന് ശ്രമിക്കണം. അതിനാണ് ട്രംപ് ശ്രമിക്കുന്നതെന്നും’’ റൂബിയോ അവകാശപ്പെട്ടു. 

Advertisment