New Update
/sathyam/media/media_files/2025/09/26/vvv-2025-09-26-05-48-30.jpg)
റഷ്യ ഒഴികെ ഏതു രാജ്യത്തു നിന്നും എണ്ണ വാങ്ങുന്നതിൽ യുഎസിന് എതിർപ്പില്ലെന്നു യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർക്കുന്നത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം എന്ന ആഗ്രഹം കൊണ്ടാണ്. ഇന്ത്യയെ ശിക്ഷിക്കാൻ ആഗ്രഹമില്ല.
Advertisment
ഇന്ത്യയുടെ വലിയ ആരാധകനാണ് താനെന്നു ന്യൂ യോർക്ക് ഫോറിൻ പ്രസ് സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യ എണ്ണ വാങ്ങുമ്പോൾ കിട്ടുന്ന പണം റഷ്യ യുദ്ധത്തിന് ഉപയോഗിക്കയാണ്.
"റഷ്യ ഒഴികെ ഏതു രാജ്യത്തു നിന്ന് എണ്ണ വാങ്ങിയാലും യുഎസിന് വിരോധമില്ല. അമേരിക്കയ്ക്കും വിൽക്കാൻ എണ്ണയുണ്ട്."ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യുദ്ധം അവസാനിക്കുകയും വേണം. അതിനു ഞങ്ങൾ ഉറ്റു ശ്രമിക്കുന്നുണ്ട്."