/sathyam/media/media_files/2025/09/18/donald-trump-2025-09-18-09-07-57.jpg)
വാഷിങ്ടൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ചുമത്തിയ താരിഫുകൾ തടയുന്നതിനുള്ള ഡെമോക്രാറ്റിക് പ്രമേയം 50-46 വോട്ടുകൾക്ക് യുഎസ് സെനറ്റ് അംഗീകരിച്ചു. നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ പാർട്ടി നിലപാടിനെ തള്ളി ഡെമോക്രാറ്റുകൾക്ക് അനുകൂലമായി വോട്ട് ചെയ്തത് ശ്രദ്ധേയമായി.
സൂസൻ കോളിൻസ് (മെയ്ൻ), ലിസ മുർക്കോവ്സ്കി (അലാസ്ക), മിച്ച് മക്കോണൽ (കെന്റക്കി), റാൻഡ് പോൾ (കെന്റക്കി) എന്നിവരാണ് പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്ത റിപ്പബ്ലിക്കൻ സെനറ്റർമാർ. കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 10% അധിക താരിഫ് വർധിപ്പിച്ചതിനെത്തുടർന്ന് അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ കൂടുതൽ രൂക്ഷമായി തുടരുന്നതിനിടയിലാണ് സെനറ്റ് പ്രമേയം പാസാക്കിയിരിക്കുന്നത്.
ഈ പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ ഇത് പാസാകാനുള്ള സാധ്യത കുറവായതിനാൽ ഈ നടപടി പ്രതീകാത്മകമാണ് എന്ന് വിലയിരുത്തപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us