/sathyam/media/media_files/2025/10/05/gvv-2025-10-05-05-08-33.jpg)
അമേരിക്കൻ സർക്കാർ ഷട്ട്ഡൗൺ മൂന്നാം ദിവസത്തേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമായി. യു.എസ്. സൈനിക കുടുംബങ്ങൾ ഭക്ഷ്യസഹായത്തിനായി ക്യൂ നിൽക്കാൻ തുടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, മറൈൻ കോർപ്സ്, കോസ്റ്റ് ഗാർഡ്, സ്പേസ് ഫോഴ്‌സ് എന്നിവയിൽ നിന്നുള്ള 13 ലക്ഷത്തോളം (1.3 മില്യൺ) ഉദ്യോഗസ്ഥർക്ക് നിലവിൽ ശമ്പളം ലഭിക്കുന്നില്ലെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
ഭക്ഷ്യ പാൻട്രികളിൽ സഹായം തേടുന്ന സൈനിക കുടുംബങ്ങളുടെ എണ്ണത്തിൽ 34% വർദ്ധനവ് ഉണ്ടായതായി ലീവിറ്റ് ചൂണ്ടിക്കാട്ടി. ടെക്സസിലെ ഫോർട്ട് ഹുഡിനടുത്ത് സഹായത്തിനായി നീണ്ട ക്യൂകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡബ്ല്യൂ ഐ സി) പദ്ധതികളെ ആശ്രയിക്കുന്ന ഏകദേശം എഴുപത് ലക്ഷം (7 മില്യൺ) അമ്മമാർക്കും കുട്ടികൾക്കും ഫണ്ട് തീർന്നാൽ ഭക്ഷ്യസഹായം നഷ്ടപ്പെട്ടേക്കാം എന്നും ലീവിറ്റ് മുന്നറിയിപ്പ് നൽകി.
ഷട്ട്ഡൗൺ കാരണം രാജ്യത്തെ വിവിധ സുപ്രധാന മേഖലകൾ സ്തംഭിച്ചിരിക്കുകയാണ്. 13,000-ത്തിലധികം എയർ ട്രാഫിക് കൺട്രോളർമാർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. ദേശീയ ഫ്ലഡ് ഇൻഷുറൻ പ്രോഗ്രാം നിലയ്ക്കാൻ സാധ്യതയുണ്ട്. മുതിർന്ന പൗരന്മാർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധി തുടർന്നാൽ ഓരോ ആഴ്ചയും യു.എസ്. സമ്പദ്വ്യവസ്ഥയ്ക്ക് 15 ബില്യൺ ഡോളർ വരെ ജി.ഡി.പി. നഷ്ടമുണ്ടാകും. ഷട്ട്ഡൗൺ ഒരു മാസം നീണ്ടാൽ 43,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെട്ടേക്കാം എന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
ധനാനുമതി ബിൽ പാസാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ ഫെഡറൽ സർക്കാർ ഭാഗികമായി അടച്ചുപൂട്ടിയത്.
ചെലവുചുരുക്കുന്നതിൽ വേണമെന്നാണ് പ്രസിഡന്റ് കൂടുതൽ ശക്തമായ നടപടികൾ ഡൊണാൾഡ് ട്രംപിന്റെ നിലപാട്. നിലവിലെ സ്തംഭനാവസ്ഥയ്ക്ക് ഇരു പാർട്ടികളും പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്