/sathyam/media/media_files/2025/10/12/hgg-2025-10-12-03-37-11.jpg)
വാഷിങ്ടൺ: യുഎസിൽ ഷട്ട് ഡൗൺ പരിഹാരമില്ലാതെ രണ്ടാം ആഴ്ചയിലേക്ക് മുന്നേറുമ്പോൾ ട്രംപ് ഭരണകൂടം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെക്യൂരിറ്റി, വിദ്യാഭ്യാസം, ഊർജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ നാലായിരത്തിലധികം ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുക. ട്രഷറി ഡിപ്പാർട്മെന്റിലും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലും മാത്രമായി രണ്ടായിരത്തി അഞ്ഞൂറിൽപ്പരം ജീവനക്കാർക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. കൂടാതെ വാണിജ്യം, പരിസ്ഥിതി സംരക്ഷണം, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്പ്മെന്റ് തുടങ്ങിയ വകുപ്പുകളിലും ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ കൈമാറിയിട്ടുണ്ട്.
അതേസമയം ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളും തൊഴിലാളി യൂണിയനുകളും ഈ നീക്കത്തെ ശക്തമായി എതിർത്ത് രംഗത്ത് എത്തി. അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ്റ് എംപ്ലോയീസ്, പിരിച്ചുവിടലിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചു. രാജ്യത്തെ സുരക്ഷ, ആരോഗ്യം, ദുരന്തസേവനം തുടങ്ങിയ മേഖലകളിൽ സേവനം നൽകുന്ന ജീവനക്കാരെ മനഃപൂർവമായി ദുരിതത്തിലാക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് സെനറ്റർ ചക്ക് ഷൂമർ ആരോപിച്ചു.