New Update
/sathyam/media/media_files/2025/01/02/aYOTq4xy6fJRsBbcd7b0.jpg)
ന്യൂയോർക്ക്: അന്തരിച്ച മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9ന് യുഎസ് സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചിടും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും നാസ്ഡാക്കുമാണ് ഇക്കാര്യം അറിയിച്ചത്. 100–ാം വയസ്സിൽ ജോർജിയയിലെ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്ചയാണ് കാർട്ടർ മരിച്ചത്.
Advertisment
‘‘കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9ന് മാർക്കറ്റുകൾ അടയ്ക്കും. അദേഹം മാതൃകപരമായ ജീവിതം നയിച്ച നേതാവായിരുന്നു. പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ശേഷവും സമൂഹ നന്മയ്ക്കായി കാർട്ടർ പ്രവർത്തിച്ചുവെന്നും’’ നാസ്ഡാക്ക് പ്രസിഡന്‍റ് ടാൽ കോഹൻ പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us