യുഎസ് താരിഫ്: അമേരിക്കൻ ഗവർണർമാരുമായി ടിം ഹ്യൂസ്റ്റൺ കൂടിക്കാഴ്ച നടത്തും

New Update
Yfhbvt

ഹാലിഫാക്സ് : താരിഫ് വിഷയത്തിൽ കൂടുതൽ പിന്തുണ നേടുന്നതിനായി യു.എസ്. ഗവർണർമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. വാരാന്ത്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബയോടെക്നോളജി കോൺഫറൻസായ BIO ബോസ്റ്റൺ കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് ഹ്യൂസ്റ്റൺ കൂടിക്കാഴ്ചയ്ക്കായി ബോസ്റ്റണിലെത്തിയത്. നോർത്ത്-ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരുമായാണ് കൂടിക്കാഴ്ച.

Advertisment

ന്യൂ ബ്രൺസ്വിക്ക് പ്രീമിയർ സൂസൻ ഹോൾട്ട് ഉൾപ്പെടെയുള്ള അറ്റ്ലാൻ്റിക് കനേഡിയൻ പ്രീമിയർമാരും പ്രതിനിധി സംഘത്തിൽ ചേരും. താരിഫുകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കിടാനും ശക്തമായ വ്യാപാര ബന്ധങ്ങൾ നിലനിർത്തുന്നതിനും വേണ്ടി മെയ് മാസമാദ്യമാണ് യു.എസ്. ഗവർണർമാർ ഈസ്റ്റേൺ കനേഡിയൻ പ്രീമിയർമാരെ ക്ഷണിച്ചത്.

നോവസ്‌കോഷയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയാണ് ന്യൂ ഇംഗ്ലണ്ട് എന്ന് ടിം ഹ്യൂസ്റ്റൺ പറഞ്ഞു. വൈറ്റ് ഹൗസുമായും യു.എസ്. പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപുമായും എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് തങ്ങളുടെ സഹപ്രവർത്തകർ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment