റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യയ്ക്കും, ചൈനയ്ക്കും മേൽ 500% നികുതി: ഭീഷണിയുമായി യുഎസ്

New Update
Hgggff

റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം അവസാനിപ്പിക്കാന്‍ കനത്ത നികുതി ഭീഷണിയുമായി യുഎസ്. റഷ്യയില്‍ നിന്നും ഇന്ത്യയും, ചൈനയും ക്രൂഡ് ഓയില്‍ വാങ്ങുന്നത് തടയാനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500% നികുതി ഈടാക്കുമെന്നാണ് യുഎസിന്റെ ഭീഷണി. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്രൂമെന്താല്‍ എന്നിവര്‍ ഇത് സംബന്ധിച്ച ബില്‍ കൊണ്ടുവരുമെന്നും, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബില്ലിനെ പിന്തുണയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

നിലവില്‍ റഷ്യന്‍ എണ്ണയുടെ 70 ശതമാനവും ഇന്ത്യയും ചൈനയുമാണ് വാങ്ങുന്നത്. ഉക്രെയിനെതിരെ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിച്ചിരുന്നു. എണ്ണ വാങ്ങുന്നത് വഴി യുദ്ധത്തില്‍ റഷ്യയെ സഹായിക്കുകയാണ് ഇന്ത്യയും, ചൈനയും എന്ന് പറഞ്ഞ സെനറ്റര്‍ ഗ്രഹാം, അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെുത്തണമെന്നും വാദിക്കുന്നു. ഇതുവഴി റഷ്യയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം.

അതേസമയം നേരത്തെ ചൈനയ്‌ക്കെതിരായി വ്യാപാരയുദ്ധം ആരംഭിച്ച യുഎസ് പ്രസിഡന്റ് ട്രംപ്, പിന്നീട് ഒത്തുതീര്‍പ്പിലെത്തി കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയുമായും വ്യാപാരക്കരാര്‍ ഒപ്പുവയ്ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

Advertisment