യെമനില്‍ ആക്രമണം നടത്തുമെന്ന് യുഎസ് ഭീഷണി

New Update
Bggvff

ജറുസലേം: ഹൂതികളെ ലക്ഷ്യമിട്ട് യെമനില്‍ ആക്രമണം നടത്തുമെന്ന് യുഎസിന്റെ ഭീഷണി. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്നാണ് യുഎസ് ആരോപിക്കുന്നത്.

Advertisment

യെമനിലേക്ക് ബി~2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍ അയയ്ക്കേണ്ടി വരുമെന്നാണ് ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ മുന്നറിയിപ്പ്. ഇറാനില്‍ ആക്രമണം നടത്തിയതുപോലെ ഹൂതികള്‍ക്കെതിരെയും ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയാണിത്.

12 ദിവസം നീണ്ട് നിന്ന ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തിന് ശേഷം ജൂണ്‍ 24ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേശമുണ്ടാകുന്ന ആദ്യത്തെ മിസൈല്‍ ആക്രമണമാണ് ഹൂതികളുടെ ഭാഗത്തുനിന്നുണ്ടായത്. യെമനിലെ ഹൂതി വിമതര്‍ക്ക് ഇറാന്റെ പിന്തുണ കിട്ടുന്നുണ്ട്. ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലിന് എതിരെ ഹൂതി വിമതര്‍ നിരന്തരം മിസൈലുകള്‍ പ്രയോഗിച്ചിരുന്നു.

പലസ്തീനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹുതികള്‍ രണ്ട് മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ആക്രമണം നിര്‍ത്തിയിരുന്നു. ഇസ്രായേല്‍ കരാര്‍ ലംഘിച്ചതോടെ വീണ്ടും ആക്രമണം തുടരുകയായിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമാക്കി ഇസ്രായേലും തിരിച്ചടി നടത്തുന്നുണ്ട്.

Advertisment