/sathyam/media/media_files/2025/09/30/fff-2025-09-30-02-48-51.jpg)
അമേരിക്കയിലേക്ക് ഇനി വിദേശികളെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ തങ്ങള്‍ കൊണ്ടു വരുന്ന കുടിയേറ്റക്കാരുടെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് അമെരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്. അല്ലാത്ത പക്ഷം വലിയ പിഴകളും നിയമ നടപടികളുമാണ് സ്പോണ്‍സര്‍മാരെ കാത്തിരിക്കുന്നത് എന്നു കൂടി യുഎസ് സി ഐ എസ് വ്യക്തമാക്കുന്നു. വ്യക്തികളെയും എച്ച് വണ്‍ ബി വിസക്കാരുടെ സ്പോണ്‍സര്‍മാരാകുന്ന യുഎസ് ടെക് കമ്പനികളെയും ബാധിക്കുന്ന നിര്‍ദേശമാണിത്.
നികുതി ദായകരുടെ പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ളവ കുടിയേറ്റക്കാര്‍ ഉപയോഗിച്ചാല്‍ സ്പോണ്‍സര്‍മാര്‍ക്കായിരിക്കും ആയിരിക്കും അവരുടെ സാമ്പത്തിക ബാധ്യത. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ കേസുകളോ ഇവര്‍ക്കെതിരെ ഉണ്ടായാല്‍ യുഎസ് സിഐഎസ് ഫ്രോഡ് ഡിറ്റക്ഷന്‍ ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി ഡയറക്റ്ററേറ്റിലേയ്ക്ക് അവലോകനത്തിനായി കേസ് കൈമാറുമെന്നും പ്രസ്താവന പറയുന്നു.