നിയമലംഘനം നടത്തുന്നവരുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് യുഎസ്

New Update
Bvbcxvnn

വാഷിങ്ടണ്‍: നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് യുഎസ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഗ്രീന്‍ കാര്‍ഡും വിസയും റദ്ദാക്കുമെന്നാണ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

Advertisment

ഗ്രീന്‍കാര്‍ഡ് എന്നത് ഉപാധികളോടുകൂടിയ പ്രത്യേക പരിഗണനയാണെന്നും ഉറപ്പായ അവകാശമല്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. യു.എസില്‍ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ആനുകൂല്യമാണ് ഗ്രീന്‍കാര്‍ഡ്.

Advertisment