ഇന്ത്യക്ക് 750 കോടിയുടെ പ്രതിരോധ ഉപകരണങ്ങൾ വിൽക്കാൻ അമേരിക്ക

New Update
G

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ആയുധ വിൽപ്പനയിൽ നിർണായക ചുവടുവെപ്പുമായി അമേരിക്ക. 90 ദശലക്ഷം ഡോളറിലധികം (ഏകദേശം 750 കോടി രൂപ) വില വരുന്ന ആന്റി ടാങ്ക് ജെവലിൻ മിസൈൽ സംവിധാനവും എക്‌സ്‌കാലിബർ ആർട്ടിലറി ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി.

Advertisment

47.1 ദശലക്ഷം ഡോളർ (ഏകദേശം 392 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന എം982എ1 എക്സ്കാലിബർ പ്രിസിഷൻ-ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളും, 45.7 ദശലക്ഷം ഡോളർ (ഏകദേശം 380 കോടി രൂപ) വില വരുന്ന ജെവലിൻ മിസൈലുകളും ഇന്ത്യക്ക് വിൽക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസിഎ) പ്രസ്‌താവനയിൽ അറിയിച്ചു.

വിൽപ്പനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി യുഎസ് കോൺഗ്രസിന് കൈമാറി.

ഇന്ത്യ 216 എം 982 എ 1. എക്സ് കാലിബർ ടാക്ടിക്കൽ ഷെല്ലുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പോർട്ടബിൾ ഇലക്ട്രോണിക് ഫയർ കൺട്രോൾ സിസ്റ്റംസ് (പി ഇ എഫ് സി എസ്.), പ്രൈമറുകൾ, പ്രൊപ്പല്ലന്റ് ചാർജുകൾ, യു എസ് സർക്കാർ സാങ്കേതിക സഹായം, അറ്റകുറ്റപ്പണി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും ഈ കരാറിൽ ഉൾപ്പെടുന്നു.

Advertisment