ഗാസയിൽ ഉടൻ വെടിനിർത്തണം എന്ന് ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎൻ സെക്യൂരിറ്റി കൗൺസിലിൽ യുഎസ് വീറ്റോ ചെയ്തു. ഗാസയിലേക്കു മാനുഷിക സഹായം തടയുന്നത് ഇസ്രയേൽ നിർത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച്ച കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗരാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 15 അംഗങ്ങളിൽ 14 പേരും അനുകൂലിച്ചപ്പോൾ യുഎസ് വീറ്റോ പ്രയോഗിച്ചു.
ഹമാസും മറ്റും ബന്ദികളെയെല്ലാം മോചിപ്പിക്കണം എന്ന ആവശ്യവും പ്രമേയത്തിലുണ്ട്.
യുഎസ് നിലപാട് നിരാശ ഉണ്ടാക്കുന്നുവെന്നു ചൈന പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യമാണ് പ്രമേയത്തിൽ ഉണ്ടായിരുന്നത്.
ഗാസയിലെ ദുരിതം അവസാനിക്കേണ്ടത് ആവശ്യമായതിനാൽ ബ്രിട്ടൻ പ്രമേയത്തെ അനുകൂലിച്ചെന്നു അംബാസഡർ ബാർബറ വുഡ്‌വേഡ് പറഞ്ഞു. മാനുഷിക സഹായം തടയുന്നത് നീചമാണ്.