New Update
/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്‌ടൻഡി.സി: അമേരിക്കയിലെ വർധിച്ചു വരുന്ന ജീവിതച്ചെലവിൽ (അഫ്ഫോംഡബിലിറ്റി ക്രൈസിസ്) പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അദ്ദേഹത്തിന്റെ വോട്ടർമാർ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തുന്നു എന്ന് പുതിയ 'പൊളിറ്റിക്കോ' സർവേ ഫലം. യുഎസിലെ നിലവിലെ ജീവിതച്ചെലവ് ഓർമയുള്ളതിൽ വെച്ച് ഏറ്റവും മോശമാണെന്ന് ഏതാണ്ട് പകുതിയോളം (46%) അമേരിക്കക്കാർ അഭിപ്രായപ്പെട്ടു. ഇതിൽ, 2024ൽ ട്രംപിന് വോട്ട് ചെയ്തവരിൽ 37% പേരും ഉൾപ്പെടുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ട്രംപിന്റെ ഭരണമാണെന്ന് 46% പേർ കരുതുന്നു.
Advertisment
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയം സമ്മാനിച്ച വോട്ടർമാർ അദ്ദേഹത്തിൽ നിന്ന് അകലുന്നതിന്റെ സൂചനയാണിത്. ഈ അസംതൃപ്തി അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ (Midterm Elections) റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us