ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ ഇടവകദിനം ആഘോഷിച്ചു

New Update
chickago knanaya church -4

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു. ഇടവക സ്ഥാപിതമായതിന്റെ പതിനാലാം വാർഷികം ഗ്രാൻഡ് പേരന്റ്സ് ഡേയോടൊപ്പം സംയുകതമായാണ് ആഘോഷിച്ചത്.

Advertisment

chickago knanaya church-3

ആഘോഷങ്ങളുടെ ഭാഗമായി അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിക്ക് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിതിൻ വല്ലാർകാട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു.  

chickago knanaya chrch-2

ഇടവകയിൽ 2023 ജൂലൈ മാസത്തിനും 2024 ജൂലൈ മാസത്തിനും ഇടയിൽ പുതുതായി ചേർന്ന പുതിയ കുടുംബങ്ങളെയും ഇടവകയിൽ പുതുതായി ഗ്രാൻഡ് പരെന്റ്സ് ആയ കുടുംബങ്ങളെയും കൃതജ്ഞതാബലിക്ക് ശേഷം ആദരിച്ചു. ഈ വർഷം വിവാഹ വാർഷികത്തിന്റെ ജൂബിലികൾ ആഘോഷിക്കുന്നവരെ ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പൊന്നാടയണിയിച്ച് ആദരിച്ചു.  

chickago knanaya church

വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം , സിസ്റ്റർ സിൽവേരിയസ് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ഇടവക ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ 

Advertisment