/sathyam/media/media_files/2025/12/24/e-2025-12-24-05-01-18.jpg)
വിസ അപേക്ഷ പരിശോധന കൂടുതൽ കർശനമാക്കിയതോടെ എച്-1 ബി, സ്റ്റുഡന്റ് വിസ അപേക്ഷകളിൽ വ്യാപകമായ തട്ടിപ്പു കണ്ടെത്തിയതായി യുഎസ് സി ഐ എസ് അറിയിച്ചു. വിവാഹ വിവരങ്ങൾ നൽകുന്നതിലും തട്ടിപ്പു നടത്തുന്നത് കണ്ടെത്തി.
ഓപ്പറേഷൻ ട്വിൻ ഷിൽഡ് പരിപാടിയിൽ ആയിരക്കണക്കിനു തൊഴിലിടങ്ങൾ സന്ദർശിക്കയും 1,500 പേരെ ഇന്റർവ്യൂ ചെയ്യുകയും ആനുകൂല്യങ്ങൾ നിഷേധിക്കയും ചെയ്തു.പലരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണു ഈ നടപടികളെന്നു യുഎസ് സി ഐ എസ് അടിവരയിട്ടു പറഞ്ഞു. ജനുവരി 20നു ശേഷം 14,400 പേരെ ഐസിനു റഫർ ചെയ്തിരുന്നു. അതിൽ 182 പേർ രാജ്യത്തിനു ഭീഷണിയെന്ന് ഉറപ്പിച്ചവരാണ്. നിയമം നടപ്പാക്കുന്ന മറ്റു ഏജൻസികളുടെ സഹകരണത്തിൽ 2,400 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുഎസ് സി ഐ എസ് നടത്തിയിട്ടുള്ള ഏറ്റവും വലിയ പരിശോധനാ പരിപാടിയാണിതെന്ന് പ്രസ്താവനയിൽ പറയുന്നു.
വിസ പുതുക്കാനുള്ള നിരവധി അപേക്ഷകൾ തീരുമാനകാതെ കിടപ്പുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് ഓട്ടോമാറ്റിക്കായി വർക് പെർമിറ്റ് പുതുക്കുന്നത് നിർത്തിയിട്ടുണ്ട്. ചില വർക് പെർമിറ്റ് രേഖകൾക്കുള്ള രേഖകൾക്കു 5 വർഷത്തെ അനുമതി ഉണ്ടായിരുന്നത് 18 മാസം എന്നു കുറച്ചു. അപേക്ഷകൾ കൂടുതൽ വിശദമായി പരിശോധിക്കാൻ അത് സൗകര്യം നൽകുന്നുവെന്ന് യുഎസ് സി ഐ എസ് വാദിച്ചു.
കുടുംബ വിസകളും കർശന പരിശോധന കഴിഞ്ഞു മാത്രമേ നൽകൂ. അപേക്ഷകളിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്താനാണിത്. വ്യാജ വിവാഹ രേഖകൾ നൽകി കുടുംബ വിസകളും കർശന പരിശോധന കഴിഞ്ഞു മാത്രമേ നൽകൂ. അപേക്ഷകളിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്താനാണിത്. വ്യാജ വിവാഹ രേഖകൾ നൽകി കുടുംബ വിസ നൽകുന്നത് കണ്ടെത്തിയിട്ടുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us