New Update
/sathyam/media/media_files/2025/09/16/vvv-2025-09-16-04-55-55.jpg)
വലതുപക്ഷ യുവ റിപ്പബ്ലിക്കൻ നേതാവ് ചാർളി കെർക്കിനെ വധിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ടൈലർ റോബിൻസൺ ഇടതു പക്ഷ ആദർശങ്ങൾ അഗാധമായി ഉൾക്കൊണ്ട വ്യക്തിയാണെന്നു യൂട്ടാ ഗവർണർ സ്പെൻസർ കോക്‌സ് പറഞ്ഞു. അന്വേഷണങ്ങളിൽ കാണുന്നത് അങ്ങിനെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
Advertisment
അടുത്ത കാലത്തായി റോബിൻസൺ രാഷ്ട്രീയത്തിൽ കൂടുതൽ ആവേശം കാട്ടിയിരുന്നുവെന്നു അയാളുടെ കുടുംബം പറഞ്ഞുവെന്നു റിപ്പബ്ലിക്കൻ ഗവർണർ വെള്ളിയാഴ്ച്ച വെളിപ്പെടുത്തിയിരുന്നു. കെർക് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാൻ എത്തുന്നുണ്ടെന്ന് അയാൾ വീട്ടിൽ പറഞ്ഞിരുന്നു.
കോക്സ് കൂട്ടിച്ചേർത്തു: "അവർക്കു അയാളെ ഇഷ്ടമല്ലാത്തതിന്റെ കാരണം അയാളുടെ നിലപാടുകൾ ആയിരുന്നു. കെർക് വിദ്വേഷം നിറഞ്ഞയാൾ ആയിരുന്നുവെന്നും അയാൾ വിദ്വേഷം പരത്തുകയാണ് ചെയ്യുന്നതെന്നും റോബിൻസൺ പറഞ്ഞിരുന്നു."