/sathyam/media/media_files/2025/09/17/vvvc-2025-09-17-05-08-43.jpg)
ചാർളി കെർക് ഇല്ലായിരുന്നെങ്കിൽ താൻ യുഎസ് വൈസ് പ്രസിഡന്റ് ആകുമായിരുന്നില്ലെന്നു ജെ ഡി വാൻസ്. ബുധനാഴ്ച്ച വധിക്കപ്പെട്ട വലതുപക്ഷ യുവ നേതാവിനെ ആദരിക്കാൻ വൈറ്റ് ഹൗസിൽ'ചാർളി കെർക് ഷോ'യുടെ സ്പെഷ്യൽ എഡിഷൻ അവതരിപ്പിക്കയായിരുന്നു വാൻസ്.
ഷോയിൽ പങ്കെടുത്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് വൈൽസിനോട് വാൻസ് പറഞ്ഞു: "ചാർളി കിർക്കിന്റെ പങ്കിനെ കുറിച്ച് ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ ചിന്തിച്ചു. എന്നെയും ഡോണൾഡ് ട്രംപിനെയും വിജയിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് ഒരു പക്ഷെ ചാർളി ആയിരിക്കും. എന്നാൽ വാസ്തവത്തിൽ എനിക്കു നോമിനേഷൻ ലഭിക്കാൻ തന്നെ സഹായിച്ചത് കെർക് ആണ്. അദ്ദേഹത്തിന്റെ പിന്നണി പട്ടാളമാണ്.
"തീർച്ചയായും, പ്രസിഡന്റാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാൽ അതിനു പിന്നിൽ ഒരു ടീം ഉണ്ടാവും. ആ ടീമിൽ ഏറ്റവും ശക്തമായ സ്വാധീനമുള്ള ഒരാൾ ചാർളി ആയിരുന്നു. അദ്ദേഹത്തോട് എനിക്ക് ഏറെ കടപ്പാടുള്ളതിന്റെ ഒരു കാരണം അതാണ്.
കോളജ്-ഹൈ സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള കെർക്കിന്റെ ഷോ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ അരങ്ങേറുമ്പോഴാണ് കൊല നടന്നത്. ഇടതുപക്ഷ അനുഭാവി എന്നു കരുതപ്പെടുന്ന ടൈലർ റോബിൻസണെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
തനിക്കും തന്റെറെ കുടുംബത്തിനും വൈറ്റ് ഹൗസ് സ്റ്റാഫിനും എതിരെ ഭീഷണി ഉയർത്തിയിട്ടുള്ള തീവ്ര ഇടതുപക്ഷ സമരക്കാരെ ഷോയിൽ അപലപിക്കാൻ വാൻസ് മറന്നില്ല. ക്രൂരമായ കൊല ആഘോഷമാക്കിയവരാണ് ലിബറൽ ഡോണർമാരും ഇടതുപക്ഷ മാധ്യമങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.