/sathyam/media/media_files/2025/05/10/bcdq3Vcxttbyr1ygtTCM.jpg)
ഇന്ത്യ-പാക്ക് സംഘർഷം അമേരിക്കയുടെ പ്രശ്നമല്ലെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. "നമ്മൾ അതേപ്പറ്റി തലപുകയ്ക്കേണ്ട കാര്യമില്ല."
എന്നാൽ സംഘർഷം കുറച്ചൊന്നു ലഘൂകരിക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കാം. അത് താനും പ്രസിഡന്റ് ട്രംപും ചെയ്യുന്നുണ്ടെന്നു വാൻസ് പറഞ്ഞു.
"പക്ഷെ നമുക്ക് ഇടപെടേണ്ട ആവശ്യമില്ലാത്ത യുദ്ധത്തിൽ നമ്മൾ കയറി ഇടപെടില്ല. അതു നിയന്ത്രിക്കാൻ അമേരിക്കയ്ക്കു കഴിയുകയുമില്ല. അതു കൊണ്ട് നയതന്ത്ര തലത്തിൽ ശ്രമങ്ങൾ നടത്തും.
"ഇന്ത്യയോടൊ പാക്കിസ്ഥാനോടോ ആയുധം വയ്ക്കാൻ പറയാൻ അമേരിക്കയ്ക്കു കഴിയില്ല."
അന്താരാഷ്ട്ര സംഘർഷങ്ങളിൽ നിന്നു യുഎസ് അകന്നു നിൽക്കണം എന്ന അഭിപ്രായം ആവർത്തിക്കാറുള്ള വാൻസ് ഫോക്സ് ന്യൂസിനോട് സംസാരിക്കയായിരുന്നു. "ഈ യുദ്ധം കൂടുതൽ വ്യാപകമാവില്ല എന്നാണ് നമ്മുടെ പ്രതീക്ഷ. ദൈവം പൊറുക്കട്ടെ, ആണവ യുദ്ധം ഉണ്ടാവുമെന്നും കരുതുന്നില്ല."
ഇന്ത്യയും പാക്കിസ്ഥാനും അടിക്കു തിരിച്ചടി എന്ന സമീപനം നിർത്തണമെന്നും ആവശ്യമെങ്കിൽ താൻ ഇടപെടാമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.