വാൻസ് നടത്തിയ ചർച്ച പരാജയം, യൂറോപ്യൻ സേനകൾ ഗ്രീൻലൻഡ് തലസ്ഥാനത്തേക്ക്

New Update
G

യുഎസിനു കിട്ടിയേ തീരൂ എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിഷ്കർഷിക്കുന്ന ഗ്രീൻലൻഡിന്റെ ഭാവി ചർച്ച ചെയ്യാൻ വാഷിംഗ്‌ടണിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നടത്തിയ കൂടിക്കാഴ്ച്ച പരാജയമായി.

Advertisment

ഡെന്മാർക്കിന്റെയും ഗ്രീൻലൻഡിന്റെയും വിദേശകാര്യ മന്ത്രിമാരാണ് വാൻസിനെ കണ്ടത്. ഇരു ഭാഗങ്ങളും തമ്മിൽ അടിസ്ഥാനപരമായ ഭിന്നതകൾ തുടരുന്നുവെന്നു ഡെന്മാർക്കിന്റെ വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മ്‌മുസാൻ പറഞ്ഞു.

ട്രംപിന്റെ നിലപാടിനെ അദ്ദേഹം വിമർശിച്ചു.

ചർച്ച പരാജയമാണെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സണും പറഞ്ഞു. "ഗ്രീൻലാൻഡ് സ്വന്തമാക്കണം എന്ന യുഎസ് നിലപാടിൽ മാറ്റമില്ല. ഡെൻമാർക്ക് പക്ഷെ അത് നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്."

യുഎസിന്റെ സുരക്ഷയ്ക്കു ഗ്രീൻലൻഡ് കിട്ടിയേ തീരൂ എന്ന് ട്രംപ് വ്യാഴാഴ്ചയും ആവർത്തിച്ചു.

അതേ സമയം, ഫ്രാൻസ്, ജർമനി, സ്വീഡൻ, നോർവേ, ഫിൻലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളുടെ സൈനികർ ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കിൽ എത്തി. യുകെയും നെതർലൻഡ്‌സും സൈന്യത്തെ അയക്കുന്നുണ്ട്. ചെറു സംഘങ്ങൾ സൈനിക അഭ്യാസങ്ങളിൽ പങ്കെടുക്കും. ഗ്രീൻലൻഡ് സംരക്ഷിക്കാൻ എത്ര വേഗം യൂറോപ്യൻ സേനകൾക്ക് എത്താൻ കഴിയുമെന്നു ഈ വിന്യാസം തെളിയിക്കുന്നുവെന്നു ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു.

യൂറോപ്യൻ പട്ടാളം വന്നാലൊന്നും ട്രംപിന്റെ തീരുമാനം മാറില്ലെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.

Advertisment