ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണം നടത്തി

New Update
Hygty

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് അനുബന്ധിച്ചു വാവുബലി തര്‍പ്പണം (ആടി അമാവാസി തര്‍പ്പണം) വളരെ ഭംഗിയായി നടത്തപ്പെട്ടു. മേല്‍ശാന്തി ശ്രീ കാരക്കാട്ടു പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ നിരവധി സജ്ജനങ്ങള്‍ വാവുബലി തര്‍പ്പണം നടത്തി.

Advertisment

ക്ഷേത്ര സമിതി ഭാരവാഹികളായ അരുണ്‍ ഹരികൃഷ്ണന്‍, ജലേഷ് പണിക്കര്‍, രഞ്ജിത്ത് നായര്‍, ഒപ്പം ക്ഷേത്ര ജീവനക്കാരും സേവന പ്രവര്‍ത്തകരും വളരെ നല്ല സജ്ജീകരണങ്ങള്‍ ഒരുക്കി.

നോര്‍ത്ത് ടെക്‌സസിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് ഓരോ വര്‍ഷം കഴിയുന്തോറും വാവുബലിക്കും ആണ്ടുബലിക്കും തര്‍പ്പണത്തിനായി എത്തുന്ന ഭക്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നു ക്ഷേത്ര പബ്ലിക് റിലേഷന്‍സ് ശ്രീ രവി നായര്‍ അഭിപ്രായപ്പെട്ടു.

Advertisment