യുഎസ് ആക്രമണത്തിനിടെ വെനസ്വേല അമേരിക്കൻ പൗരന്മാരെ ജയിലിൽ അടയ്ക്കുന്നു

New Update
B

വെനസ്വേലയെ യുഎസ് സേന വലയം ചെയ്യുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയോട് രാജ്യം വിട്ടു ഓടിക്കൊള്ളാൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തതിനിടയിൽ മഡുറോ ഭരണകൂടം നിരവധി അമേരിക്കക്കാരെ ജയിലിൽ അടച്ചെന്നു റിപ്പോർട്ട്. ചിലർ കുറ്റകൃത്യങ്ങൾ ചെയ്തവർ തന്നെയാണെങ്കിലും മറ്റു പലരും നിരപരാധികൾ ആണെന്ന് 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു.

Advertisment

മൂന്ന് പേർ വെനസ്വേലൻ-അമേരിക്കൻ പാസ്പോർട്ടുകൾ ഉള്ളവരാണ്. രണ്ടു പേർ യുഎസ് പൗരന്മാരും.

യുഎസുമായുള്ള ചർച്ചകളിൽ ഇത്തരം തടവുകാരെ മഡുറോ തുറുപ്പുചീട്ടായി ഉപയോഗിക്കാറുണ്ട്. ട്രംപ് ആവട്ടെ, ഈ തടവുകാരുടെ മോചനം മുൻഗണയാക്കിയിട്ടുമുണ്ട്. അധികാരമേറ്റ ശേഷം പ്രത്യേക ദൂതനെ നിയോഗിച്ചു ട്രംപ് 17 യുഎസ് പൗരന്മാരെ മോചിപ്പിച്ചെടുത്തു.

എന്നാൽ ചർച്ചകൾ നിർത്തിവച്ചു സൈനിക പേശീബലം കാട്ടാൻ തുടങ്ങിയതോടെ മഡുറോ തിരിച്ചടിക്കാൻ പഴയ ചീട്ടു തന്നെ എടുത്തു. കൂടുതൽ അമേരിക്കൻ തടവുകാർ വെനസ്വേലൻ ജയിലുകളിൽ എത്തി.

ട്രംപ് ആവട്ടെ, സമമർദം ഉയർത്തിക്കൊണ്ടു വെനസ്വേലൻ എണ്ണക്കപ്പലുകൾ പിടിച്ചെടുക്കാൻ തുടങ്ങി.

ഈയാഴ്ച്ച ലഹരിമരുന്നു കടത്ത് ആരോപിച്ചു യുഎസ് അഞ്ചു ബോട്ടുകൾ കൂടി കരീബിയനിൽ തകർത്തു. എട്ടു 'ലഹരി ഭീകരരെ' കൊന്നുവെന്നു യുഎസ് പറയുമ്പോൾ അവരെല്ലാം പാവപ്പെട്ട മീൻ പിടിത്തക്കാർ ആണെന്നു വെനസ്വേല വാദിക്കുന്നു.

ഈയാഴ്ചയിലെ ആക്രമണങ്ങൾ ഉൾപ്പെടെ മൊത്തം 35 ആയി.

Advertisment