ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

New Update
Yyjj

വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് കെട്ടിച്ചമച്ചതും അല്ലാത്തതുമായ ധാരാളം വാർത്തകൾ കഴിഞ്ഞ കുറെ ആഴ്ചകളായി പ്രചാരത്തിലുണ്ട്. ഇപ്പോൾ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്നെ ചില വാർത്തകൾ സ്ഥിരീകരിക്കയുകയും മറ്റു ചില വാർത്തകൾ ചില തല്പര കക്ഷികളുടെ സൃഷ്ടിയാണെന്ന് പറയുകയും ചെയ്തു 'യു എസ് എ ടുഡേ'ക്ക് ഒരു അഭിമുഖം നൽകി രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

പ്രസിഡന്റ് ജോ ബൈഡനെ പിന്തുടർന്ന് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് ഇക്കഴിഞ്ഞ ജൂൺ 14 നു 79 വയസു തികച്ചപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നു മാധ്യമങ്ങൾ കുറെ ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നു. ചിലർ ട്രംപിന്റെ ചില ആരോഗ്യ റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നു. മറ്റു ചിലതു വലതു കൈ പുറത്തെ കറുത്ത പാടുകൾ ചുറ്റിപറ്റി കഥകൾ പറയുന്നു. മുഴു കൈ ഷർട്ടുകൾ മാത്രം ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിഡണ്ട് വലതു കൈയുടെ മറുപുറത്തിനു ക്യാമറ പ്രാധാന്യം നൽകാതിരിക്കുവാൻ ശ്രദ്ധിക്കുന്നതായും ചില റിപ്പോർട്ടുകൾ പറഞ്ഞു.

ആശങ്കകൾ ഉയർത്തുന്ന റിപ്പോർട്ടുകൾക്കിടയിൽ വാൻസ് നൽകിയ ഇന്റർവ്യൂ വലിയ പ്രാധാന്യം അർഹിക്കുന്നു. ട്രംപിന് അവിശ്വസനീയമായ ഊർജം ഉണ്ടെന്നു വാൻസ് പറഞ്ഞു. എന്നാൽ ഒരു ദുരന്തം ഉണ്ടായാൽ തനിക്കു പ്രഥമ പൗരന്റെ കർത്തവ്യങ്ങൾ എല്ലാം ചെയ്യുവാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്, ട്രംപിന്റെ കീഴിൽ രണ്ടാം നമ്പറായി നേടിയ (ഓൺ ദി ജോബ് ട്രെയിനിങ്) അനുഭവസമ്പത്തു ഇതിനു സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. ട്രംപ് 2024 ൽ രണ്ടു മാസങ്ങൾക്കിടയിൽ രണ്ടു വധ ശ്രമങ്ങൾ അതിജീവിച്ചിരുന്നു.

കഴിഞ്ഞ മാസം മുറിപ്പാടുകളുള്ള പ്രസിഡന്റിന്റെ വലതു കൈയ്യുടെ പിൻ വശം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി പ്രചരിച്ചിരുന്നു. ട്രംപിന് നീണ്ടു നിൽക്കുന്ന വീനസ് ഇൻസഫിഷ്യൻസി (സി വി ഐ) ഉണ്ടെന്നു വൈറ്റ് ഹാവ്സ് സ്ഥിരീകരിച്ചിരുന്നു. ഇത് ദോഷകരമല്ലെന്നും സാധാരണയായി ഉണ്ടാകാറുള്ളതാണെന്നും പ്രസിഡന്റിന്റെ ഡോക്ടർ വിശദീകരിച്ചിരുന്നു. ഈയാഴ്ച വലതു കയ്യിലെ മുറിപ്പാടുകൾ വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചു. ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ ആവശ്യമാണെന്ന് ചിലർ വാദിച്ചു.

വാൻസിന്റെ അഭിമുഖത്തിൽ പ്രധാനമായും അമേരിക്കയിൽ അങ്ങോളമിങ്ങോളം നടത്തുവാൻ പോകുന്ന പ്രചാരണ പരിപാടികൾ ചർച്ചയായി. തന്റെ മധ്യ വർഗ പശ്ചാത്തലം ഉയർത്തി ജനങ്ങളുടെ വിശ്വാസം നേടാനാണ് വാൻസ് ശ്രമിക്കുന്നത്. പാസ്സാക്കിയ ബജറ്റ് ബില്ലിന്റെ വിശ്വാസ്യത ജനങ്ങളെ ബോദ്ധ്യപെടുത്തുകയാണ് താനും പ്രസിഡന്റും നടത്തുന്ന യാത്രകളുടെ ഉദ്ദേശം എന്ന് വാൻസ് പറഞ്ഞു.  

പിന്നീട് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും വി പി സംസാരിച്ചു. 'പ്രസിഡണ്ട് വളരെ നല്ല ആരോഗ്യത്തിലാണ്. അവിശ്വസനീയമായ ഊർജവും ഉണ്ട്. അദ്ദേഹമാണ് രാത്രിയിൽ ഏറെ വൈകി അവസാനമായി എനിക്ക് ഫോൺ ചെയ്യുന്നത്. ഞാൻ ഉണരുമ്പോൾ ആദ്യമായി രാവിലെ ഫോൺ ചെയ്യുന്നതും ട്രംപാണ് . കഴിഞ്ഞ 200 ദിവസത്തിനുള്ളിൽ എനിക്ക് ലഭിച്ച പരിശീലനം ഓൺ ദി ജോബ് ട്രൈനിങ്ങിൽ ഏറ്റവും നല്ലതാണു.

"അദ്ദേഹം ഏറ്റവും നല്ല ആരോഗ്യസ്ഥിതിയിലാണെന്നും പ്രസിഡന്റ് പദവിയിൽ ശേഷിച്ച ദിനങ്ങളിൽ അമേരിക്കൻ ജനങ്ങൾക്ക് ഏറ്റവും നല്ല സേവനം നടത്തുമെന്നും ഞാൻ കരുതുന്നു," വാൻസ്‌ തന്റെ അഭിമുഖത്തിൽ പറഞ്ഞു.  

പ്രസിഡന്റിന്റെ ഡോക്ടർ ഷാൻ ബാർബബെല്ല ഒരു ജൂലൈ മെമ്മോയിൽ ഇങ്ങനെ പറഞ്ഞു: 'പ്രസിഡന്റ് സമ്പൂർണമായ ശാരീരിക പരിശോധനകളും വാസ്ക്കുലാർ നിരീക്ഷണങ്ങളും പൂർത്തിയാക്കി. ബൈലാറ്ററൽ ലോവർ എക്സ്ട്രീമിറ്റി വീനസ് ഡോപ്ലർ അൾട്രാ സൗണ്ട് പഠനങ്ങളും നടത്തി. നിരന്തരമായുള്ള വീനസ് കുറവുകൾ കണ്ടെത്തി. ഇതോടൊപ്പം ദുഷ്ഫലങ്ങളില്ലാത്ത, 70 വയസു കഴിഞ്ഞവരിൽ സാധാരണയായി കാണാറുള്ള ശരീര അവസ്ഥയും കണ്ടു." 

Advertisment