വാക്‌സീൻ വിവാദങ്ങൾ ഉയർത്തിയ ഇന്ത്യക്കാരൻ വിനയ് പ്രസാദ് എഫ് ഡി എ വിടുന്നു

New Update
F

വാക്സിനുകൾ സംബന്ധിച്ച തീരുമാനങ്ങളിൽ വിവാദ പുരുഷനായ ഇന്ത്യക്കാരൻ ഡോക്ടർ വിനയ് പ്രസാദ് എഫ് ഡി എ വിടുന്നു. ഏപ്രിൽ അവസാനം അദ്ദേഹം പിരിയുമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.

Advertisment

ചില വാക്സിനുകൾ അംഗീകരിക്കുന്നതിൽ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞ പ്രസാദ് എംആർഎൻഎ വാക്സീൻ നിർമിക്കാനുളള മോഡെർണയുടെ അപേക്ഷ തള്ളിയും വിവാദം ഉയർത്തിയിരുന്നു. ഏജൻസി കമ്മീഷണർ ഡോക്ടർ മാർട്ടി മാർകി ദിവസങ്ങൾക്കുള്ളിൽ ആ തീരുമാനം തിരുത്തി.

പബ്ലിക് അഡ്വൈസറി പാനൽ യോഗങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനും പ്രസാദ് വിമർശനം ഏറ്റുവാങ്ങി. ജനാഭിപ്രായം മരുന്നു കമ്പനികൾ പണമിറക്കി സ്വാധീനിച്ചു എന്നദ്ദേഹം ആരോപിച്ചു. തന്നോട് വിയോജിപ്പുള്ള ഏജൻസി സ്റ്റാഫിന് രാജിവച്ചു പിരിയാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment