വെർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്‌പാൻബർഗർ

New Update
H

അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വനിത ഗവർണർ സ്‌ഥാനത്തെത്തി. ഡെമോക്രാറ്റിക് പാർട്ടി നേതാവായ അബിഗയിൽ സ്പ‌ാൻബർഗർ വെർജിനിയയുടെ 75-ാമത് ഗവർണറായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1776ൽ വെർജീനിയ കോമൺവെൽത്ത് ആയതിനുശേഷം ഇതാദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.

Advertisment

റിപ്പബ്ലിക്കൻ സ്ഥാനാർഥി വിൻസം ഏൾ-സിയേഴ്സിനെ പരാജയപ്പെടുത്തിയാണ് സ്പ‌ാൻബർഗർ ഈ നേട്ടം കൈവരിച്ചത്. ഗ്ലെൻ യങ്കിന്റെ പിൻഗാമിയായാണ് സ്പാൻബർഗർ അധികാരമേറ്റത്. സ്പാൻബർഗറിനൊപ്പം മറ്റ് രണ്ട് ചരിത്രപരമായ നിയമനങ്ങളും നടന്നു. വെർജീനിയയിലെ ആദ്യ മുസ്ലിം വനിതാ ലെഫ്റ്റനന്റ് ഗവർണറായി ഗസാല എഫ്. ഹാഷ്മിയും, ആദ്യ കറുത്ത വർഗക്കാരനായ അറ്റോർണി ജനറലായി ജേ ജോൺസും സത്യപ്രതിജ്‌ഞ ചെയ്തു.

വെർജീനിയയുടെ ആദ്യ ഗവർണറായിരുന്ന പാട്രിക് ഹെൻറിയെ ഉദ്ധരിച്ചുകൊണ്ട്, ഭിന്നതകൾ മാറ്റിവെച്ച് ഒരുമിച്ച് പ്രവർത്തിക്കാൻ സ്‌പാൻബർഗർ ആഹ്വാനം ചെയ്‌തു. സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടിയവരെ അനുസ്മ‌രിച്ചുകൊണ്ട് വെള്ള വസ്ത്രം ധരിച്ചാണ് അവർ ചടങ്ങിനെത്തിയത്.

Advertisment