New Update
/sathyam/media/media_files/2025/11/08/c-2025-11-08-04-37-30.jpg)
വെർജീനിയ: വെർജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവർണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ പിറവി കൊണ്ടത് പുതു ചരിത്രം. സംസ്ഥാനതല പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്​ലിം വനിത, ആദ്യ ഇന്ത്യൻ-അമേരിക്കൻ, ആദ്യ ദക്ഷിണേഷ്യൻ-അമേരിക്കൻ എന്ന നിലകളിൽ ഗസാല ഹാഷ്മിയുടെ വിജയം ശ്രദ്ധേയയായി.
Advertisment
ഹൈദരാബാദിൽ ജനിച്ച ഗസാല വിദ്യാഭ്യാസ മേഖലയിൽ മൂന്ന് പതിറ്റാണ്ട് സേവനം ചെയ്ത ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2019ൽ വെർജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾക്കായി ഗസാല ശക്തമായി നിലപാട് സ്വീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us