/sathyam/media/media_files/2025/01/21/JR49zm3KD07qxczcnAFb.jpg)
അമേരിക്ക: ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ രാഷ്ട്രപതിയായി തെരഞ്ഞെ ടുക്കപ്പെട്ടയുടൻ നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സി എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ തലവന്മാരായി ടെസ്‌ല ,സ്പെസ്എക്സ് ഉടമയും ധനാഢ്യനുമായ എലോൻ മസ്ക്കിനെയും , വ്യവസായിയും മലയാളിയുമായ വിവേക് രാമസ്വാമി യെയുമാണ് നിയമിച്ചത്.
ഭരണരംഗത്തെ അനാവശ്യ ചെലവുകൾ ഒഴിവാക്കാനു ള്ള നിർദ്ദേശങ്ങൾ സമയാ സമയം സർക്കാരിന് നൽകുക എന്നതായിരുന്നു ഈ കമ്മിറ്റിയുടെ ചുമതല.
എലോൺ മസ്‌ക്കിനെ "ദി ഗ്രേറ്റ് എലോൺ മസ്ക്" എന്നും വിവേക് രാമ സ്വാമിയെ "ദേശഭക്തനായ അമേരിക്കൻ" എന്നുമാണ് ഡൊണാൾ ഡ് ട്രമ്പ് വിശേഷിപ്പിച്ചത്. വിവേക് രാമസ്വാമിയെ ബിസ്സിനസ്സ് ടൈക്കൂണായ എലോൺ മസ്ക് നൊപ്പം തുല്യമായ പൊസിഷനിൽ നിയമിച്ചതിനെതിരേ ചില മുറുമുറുപ്പുകൾ തുടക്കം മുതലേ ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സന്തുലനവും ഇവർ തമ്മിലില്ല എന്നായിരുന്നു പലരുടെയും അഭിപ്രായങ്ങൾ.
ഒരു ബയോടെക്ക് വ്യവസായിയായ വിവേക് രാമസ്വാമിയുടെ സമ്പത്ത് ഏകദേശം 96 കോടി അമേരിക്കൻ ഡോളറാണ്. എന്നാൽ എലോൺ മസ്ക്ന് 45000 കോടിയുടെ സാമ്രാജ്യമാണുള്ളത്. എന്നാൽ ഇപ്പോൾ ഇതാ വിവേക് രാമസ്വാമിയുടെ ചില നിലപാടുകളും തുറന്നുപറച്ചിലുകളും അദ്ദേഹത്തിന് തന്നെ വിനയായിരിക്കുകയാണ്.
വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുകയാണ്. നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറിയെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഡോജ് അഥവാ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതല ഇലോൺ മസ്‌കിന് മാത്രമായിരിക്കുമെന്നാണ് വൈറ്റ് ഹൗസിൻ്റെ സ്ഥിരീകരണം. വിവേക് രാമസ്വാമി ഒഹിയോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയേയും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് വിവേക് രാമസ്വാമി ഡോജിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്.
ഡോജ് ഉണ്ടാക്കുന്നതിൽ വിവേക് രാമസ്വാമി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും നിലവിൽ ഓഹിയോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലാണ് മാറ്റമെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
വിവേക് രാമസ്വാമിയുടെ അച്ഛൻ വി ഗണപതി രാമസ്വാമി കോഴിക്കോട് എൻ ഐ ടി യിൽ പഠനം പൂർത്തിയാക്കി അമേരിക്കയിൽ എഞ്ചിനീയറായി ജോലിനോക്കിയിരുന്നു.അദ്ദേഹത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്സ്പോർട്ടാ ണുള്ളത്. മാതാവ് അമേരിക്കയിൽ മനോരോഗ ഡോക്ടറായിരുന്നു. മാതാവിന് അമേരിക്കൻ സിറ്റി സൺഷി പ്പുണ്ട്.
വിവേകിന്റെ ഭാര്യ അപൂർവ അമേരിക്കയിലെ ഒഹായോവിൽ സർജനാണ്. രണ്ടു മക്കളുള്ള ഇവർ കൊളംബസിലാണ് താമസം. വിവേക് മുൻപ് റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നെങ്കിലും നാലാം സ്ഥാനത്തെത്തിയതിനാൽ പിൻവലിയുകയായിരുന്നു.
വിവേക് രാമസ്വാമിക്ക് വിനയായിയിതീർന്ന ചില നിലപാടുകളും തുറന്നുപറച്ചിലുകളും ഇവയാണ്
എച്ച് വൺ ബി വിസ അമേരിക്കയുടെ മുന്നോട്ടുള്ള ഗതിക്ക് അനിവാ ര്യമാണ്.
ഹൈ സ്‌കിൽഡ് വർക്കേഴ്സിന് എച്ച് വൺ ബി വിസ നൽകേണ്ടത് അനി വാര്യമാണ്..
നമ്മൾ മാത്‍സ് ഒളിമ്പ്യാഡിനേക്കാൾ സ്‌കൂളുകളിലെ നൃത്തങ്ങ ൾക്കാണ് പ്രാധാന്യം നൽകുന്നത്..
അമേരിക്കയിൽ പ്രതിഭകളെക്കാൾ കേവലം ശരാശരിനില വാരമുള്ള ആളുകൾക്കാണ് പ്രൊമോഷൻ നൽകുന്നത്. അതു കൊണ്ട് എച്ച് വൺ ബി വിസ ഇവിടെ അനിവാര്യമാണ്.
അമേരിക്കക്കാർ പഠനത്തേക്കാളുപരി കോമഡിക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുത ന്നെ മികച്ച എഞ്ചിനീയർമാരെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നില്ല.
വീക്കെൻഡിലെ കാർട്ടൂണുകൾ വിട്ട് സയൻസിൽ കൂടുതൽ സമയം നമുക്ക് നൽകേണ്ടിയിരിക്കുന്നു..
കൂടുതൽ ബുക്കുകൾ ,കുറച്ചു ടി വി പ്രോഗ്രാം എന്ന രീതി നാം പിന്തുടരണം.
മാളുകളുടെ കൽച്ചറുകളിൽനിന്നും നമ്മൾ അകലം പാലിക്കേ ണ്ടിയിരിക്കുന്നു..
പുതിയ അമേരിക്കയുടെ സ്വപ്‍നത്തിനായി വലിയ ഒരു മുന്നേറ്റം അനിവാര്യമാണ്.
ഇവയായിരുന്നു വിവേക് രാമസ്വാമിയുടെ തുറന്നുപറച്ചിലുകൾ..
വിവേക് രാമസ്വാമിയുടെ ഈ പ്രസ്താവ്യങ്ങളെല്ലാം മറ്റുള്ളവരെ ചെറുതാക്കിക്കാണിക്കുന്നതാണെന്ന രീതിയിൽ ട്രംപിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടു..
എച്ച് വൺ ബി വിസ പൂർണ്ണമായും നിർത്തലാക്കണമെന്ന ട്രംപ് അനുകൂലികളുടെ നിലപാടിനെ സമൂഹമദ്ധ്യമങ്ങളിൽ വിവേക് രാമസ്വാമി ചോദ്യം ചെയ്തതും വിനയായി.
അനുയായികൾക്കായി സദാ കാതുതുറന്നുവയ്ക്കാറുള്ള ട്രംപ് വിവേക് രാമസ്വാമിക്ക് എതിരായി മാറി എന്നുതന്നെ പറയാം.
അങ്ങനെ വിവേക് രാമസ്വാമി ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സി കമ്മിറ്റിയിൽനിന്നും പുറത്തായി.