Advertisment

ഇന്ത്യയില്‍ ഒറ്റ ദിവസം കൊണ്ട് വോട്ടെണ്ണി, യുഎസില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല: മസ്ക്

New Update
jhgfcd

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 19 ദിവസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇലോണ്‍ മസ്ക്. ഇന്ത്യ ഒരു ദിവസം 64 കോടി വോട്ടുകള്‍ എണ്ണിത്തീര്‍ത്തിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസിലെ കാലിഫോര്‍ണിയയില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെന്നും മസ്ക്. ജനസംഖ്യ കൂടുതലുള്ള യുഎസിലെ കാലിഫോര്‍ണിയയില്‍ ഏകദേശം 39 ദശലക്ഷം നിവാസികള്‍ താമസിക്കുന്നുണ്ട്. അവരില്‍ 16 ദശലക്ഷത്തിലധികം പേര്‍ നവംബര്‍ 5 ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. മെയില്‍~ഇന്‍ വോട്ടുകളെ ആശ്രയിക്കുന്നത് മൂലമാണ് വോട്ടെണ്ണി തീര്‍ക്കാന്‍ കാലതാമസം വരുന്നതെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, മുന്‍പ് വോട്ടിങ് മെഷീനുകളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് മസ്ക്. വോട്ടിങ് മെഷീനുകളില്‍ കൃത്രിമം ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും പേപ്പര്‍ ബാലറ്റാണു നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Advertisment