Advertisment

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ബൈഡനും ജില്ലും എത്തുമെന്നു വൈറ്റ് ഹൗസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
kjhbgv

ജനുവരി 20നു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡനും പ്രഥമവനിത ജിൽ ബൈഡനും പങ്കെടുക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

Advertisment

തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്ന് സീനിയർ ഡപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബേറ്റ്സ് ചൂണ്ടിക്കാട്ടി. "അദ്ദേഹവും പ്രഥമവനിതയും ആ ഉറപ്പു പാലിച്ചു ചടങ്ങിൽ പങ്കെടുക്കും.

"നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ ആദരിക്കുന്നു എന്നു കാട്ടുന്ന സുപ്രധാന ആവശ്യമാണത് എന്ന് അദ്ദേഹം കരുതുന്നു. നമ്മുടെ ജനങ്ങളുടെ തീരുമാനത്തിനു നൽകുന്ന ആദരവുമാണത്. ക്രമാനുഗതവും ഫലപ്രദവുമായ അധികാര കൈമാറ്റത്തിനു നമ്മൾ പിന്തുണ നൽകുകയും ചെയ്യുന്നു."  അധികാര കൈമാറ്റം പരമാവധി സുഗമം ആയിരിക്കുമെന്നു തിരഞ്ഞെടുപ്പിനു ശേഷം ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച ബൈഡൻ ഉറപ്പു നൽകിയിരുന്നു.

2020 തിരഞ്ഞെടുപ്പ് തോറ്റ ട്രംപ് 2021 ജനുവരി 20നു ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കു എത്തിയില്ല. ജനുവരി 6നു അനുയായികളെ യുഎസ് കോൺഗ്രസ് ആസ്ഥാനത്തേക്ക് ഇളക്കി വിട്ടു ഫലം അംഗീകരിക്കുന്നത് തടയാൻ ശ്രമിച്ച ട്രംപിനു പകരം ചടങ്ങിൽ പങ്കെടുത്തത് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ്.



 

 

Advertisment