/sathyam/media/media_files/2025/12/22/c-2025-12-22-05-01-23.jpg)
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. ഡിസംബർ 18ന് നടന്ന ചടങ്ങിലേക്ക് തനിക്ക് ലഭിച്ച ക്ഷണം വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു. വൈറ്റ് ഹൗസിലെ മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും പ്രസിഡന്റ് ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോയും മല്ലിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് അവിശ്വസനീയമായ അനുഭവമാണെന്നും തന്റെ കരിയറിലെ തന്നെ ഏറ്റവും സവിശേഷമായ നിമിഷമാണിതെന്നുമാണ് താരം കുറിച്ചത്. മല്ലിക ഷെരാവത്തിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിക്കുന്നത് ഇതാദ്യമല്ല എന്നതും ശ്രദ്ധേയമാണ്. ഇതിനുമുമ്പ് 2011ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് നടന്ന ‘വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിലും’ മല്ലിക അതിഥിയായി എത്തിയിരുന്നു. രാജ്യാന്തര തലത്തിൽ മല്ലിക ഷെരാവത്തിന്റെ സ്വീകാര്യത ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഈ സന്ദർശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us