New Update
/sathyam/media/media_files/2025/08/21/bbvg-2025-08-21-03-36-17.jpg)
ഇന്ത്യക്കു മേൽ ചുമത്തിയ അധിക തീരുവ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്ന പരിഹാരം തേടാൻ റഷ്യയെ പരോക്ഷമായി പ്രേരിപ്പിച്ചെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് ചൊവാഴ്ച്ച അവകാശപ്പെട്ടു.
Advertisment
വ്യാപാര കരാർ ആവാത്തതു കൊണ്ട് ഇന്ത്യയുടെ മേൽ ചുമത്തിയ 25% തീരുവയ്ക്കു പുറമെ 25% കൂടി ചുമത്തുമ്പോൾ റഷ്യൻ എന്ന വാങ്ങുന്നതിനു ഇന്ത്യയെ ശിക്ഷിക്കയാണെന്നു ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ അതിന്റെ പേരിൽ എണ്ണ വാങ്ങാതെ വന്നാൽ റഷ്യ മുട്ടുമടക്കും എന്നാണ് ട്രംപ് പ്രതീക്ഷിച്ചത്.
റഷ്യയുടെ മേൽ അധിക സമ്മർദം ചെലുത്താൻ തന്നെയാണ് ആ അധിക തീരുവ ചുമത്തിയതെന്നു ലീവിറ്റ് പറഞ്ഞു. "ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് അസാമാന്യ സമ്മർദം ചെലുത്തി. ഇന്ത്യയുടെ മേലുള്ള നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ ഈ യുദ്ധം അവസാനിപ്പിക്കാൻ തന്നെ ഉദ്ദേശിച്ചുള്ളതാണെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്."