വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്കെതിരെ അധിക്ഷേപം; നഴ്സിനെ പിരിച്ചുവിട്ടു, ലൈസൻസ് റദ്ദാക്കാനും നീക്കം

New Update
C

ഫ്ലോറിഡ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

Advertisment

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കരോലിൻ ലീവിറ്റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലോറിഡയിലെ ബാപ്റ്റിസ്റ്റ് ഹെൽത്തിൽ ജോലി ചെയ്തിരുന്ന നഴ്സ്, പ്രസവസമയത്ത് ലീവിറ്റിന് ഗുരുതരമായ ശാരീരിക പരുക്കുകൾ ഏൽക്കട്ടെ എന്ന് പറഞ്ഞ് വിഡിയോ പങ്കുവച്ചത്.

വിഡിയോ വൈറലായതോടെ നഴ്സിനെ ആശുപത്രി അധികൃതർ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇത്തരം പെരുമാറ്റം തങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആശുപത്രി വ്യക്തമാക്കി. ഫ്ലോറിഡ അറ്റോർണി ജനറലിന്റെ ഓഫിസ് വിഷയത്തിൽ ഇടപെട്ടു.

നഴ്സിന്റെ പ്രഫഷനൽ ലൈസൻസ് റദ്ദാക്കണമെന്ന് ഫ്ലോറിഡ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ഉത്മിയർ ആവശ്യപ്പെട്ടു. രോഗീ പരിചരണത്തിൽ ഏർപ്പെടേണ്ട ഒരാളിൽ നിന്ന് ഇത്തരമൊരു മനോഭാവം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. നടപടികൾക്ക് പിന്നാലെ നഴ്സ് വീണ്ടും സമൂഹമാധ്യമത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. 

Advertisment