Advertisment

ഇലോണ്‍ മസ്ക് ജൂതവിരുദ്ധനെന്ന് വൈറ്റ് ഹൗസ്

New Update
elon_musk_white_house_anti_semitisism
വാഷിങ്ടണ്‍: എക്സ് പ്ളാറ്റ്ഫോമിലൂടെ ഉടമ ഇലോണ്‍ മസ്ക് ജൂത വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്ന് വൈറ്റ് ഹൗസിന്റെ ആരോപണം. അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരായ, വംശീയ വിദ്വേഷം അടങ്ങുന്ന എല്ലാ പ്രതികരണത്തെയും അപലപിക്കുമെന്നും ഓരോ തിരിവിലും തങ്ങള്‍ ജൂതവിരുദ്ധതയെ അപലപിക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്യ്രൂ ബേറ്റ്സ് പറഞ്ഞു.



ഇതിനിടെ, വംശീയ വിദ്വേഷം ആരോപിച്ച് പല വന്‍കിട കമ്പനികളും എക്സില്‍ നിന്ന് പരസ്യങ്ങള്‍ പിന്‍വലിച്ചു തുടങ്ങി. ആപ്പിള്‍, ഐ.ബി.എം, ഒറാക്കിള്‍, ഡിസ്നി, വാര്‍ണര്‍ ബ്രദേഴ്സ്, പാരാമൗണ്ട്, സോണി പിക്ചേഴ്സ്, എന്‍.ബി.സി യൂനിവേഴ്സല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.



അഡോള്‍ഫ് ഹിറ്റ്ലറെയും നാസികളെയും പ്രകീര്‍ത്തിക്കുന്ന പോസ്ററുകള്‍ക്കിടയില്‍ ആപ്പിളിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യം പിന്‍വലിച്ചത്. വിദ്വേഷ ട്വീറ്റുകള്‍ക്ക് സമീപം തങ്ങളുടെ പരസ്യങ്ങള്‍ വരുന്നതില്‍ പ്രതിഷേധിച്ചാണ് ഐ.ബി.എം പരസ്യം പിന്‍വലിച്ചത്.
#elon musk #white house
Advertisment