വാഷിംഗ്ടണ്‍ ഡി സി : കനേഡിയന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വര്‍ധിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചതായും വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ കരാര്‍ (സി യു എസ് എം എ) പ്രകാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ബാധകമായിരിക്കില്ല.
കാനഡയുടെ തുടര്‍ച്ചയായ നിഷ്‌ക്രിയത്വത്തിനും പ്രതികാരത്തിനും മറുപടിയായാണ് തീരുവ വര്‍ധനയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലുള്ള അടിയന്തരാവസ്ഥ പരിഹരിക്കാന്‍ കാനഡയുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പ്രസിഡന്റ് ട്രംപ് കണ്ടെത്തിയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.